പെരുവന്താനം: പെരുവന്താനത്ത് രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശ ല്യം കൂടുന്നതായി പരാതി. ആനചാരി പൊന്മലകുന്ന് രാജുവിന്റെ ബൈ ക്ക് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ അരക്കിലോമീറ്റര്‍ മാറി പെരുവന്താനം – ആനചാരി റോഡിലെ കൊക്കയിലേക്ക് തള്ളിയിട്ട നിലയി ല്‍ കണ്ടെത്തി.

രാത്രി 11ന് ശേഷമാണ് ബൈക്ക് കൊണ്ടുപോയതെന്ന് രാജു പറഞ്ഞു. 35ാം മൈല്‍ വര്‍ക്ക് ഷോപ്പിലുള്ള കാറും കഴിഞ്ഞ ദിവസം കൊക്കയില്‍ തള്ളി യിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസില്‍ പരാതി കൊടുത്തെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല.