സ്വകാര്യ തോട്ടത്തില്‍ ഗേറ്റ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ചു ഉണ്ടായ വാക്കേറ്റത്തിനിട യില്‍ ഇടുക്കി എ.ഡി.എം.നെ മര്‍ദ്ദിച്ചതില്‍ ഇ.എസ്.ബിജിമേള്‍ എം.എല്‍.എ.പ്രതിയാ യി പെരുവന്താനം പൊലീസ് ചാര്‍ജ് ചെയ്ത കേസാണ് സംസ്ഥാന ആഭ്യന്തിര വകുപ്പ് കോടതില്‍ പിന്‍വലിച്ചത്.പെരുവന്താനം ടി.ആര്‍.ആന്റ് ടി കമ്പനി എസ്റ്റേറ്റില്‍ തെക്കേ മലയില്‍ കമ്പനി സ്ഥാപിച്ച ഗേറ്റ് പൊളിച്ചു നീക്കുന്നുമായി ബന്ധപെട്ട് 2015 ജൂലായ് മൂ ന്നിന് അന്നത്തെ ഇടുക്കി എ.ഡി.എം.ആയിരുന്ന മോന്‍സ് പി അലക്സാണ്ടറെ പീരുമേട് എം.എല്‍.എ ഇ.എസ്.ബിജിമോള്‍ടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു അക്രമിച്ചെന്ന കേസാണ് സര്‍ക്കാന്‍ പിന്‍വലിച്ചത്.

ഇത് സംബന്ധിച്ചു ആഭ്യന്തിര വകുപ്പു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനു വരി 24 ന് കേസ് ഒഴിവാക്കി ഉത്തരവിറക്കി.ബിജിമോള്‍ അടക്കം നാല്‍പ്പത്തിഅഞ്ചോളം പ്രതികളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്ന്.റബ്ബര്‍ തോട്ടത്തില്‍ നിന്നും തെക്കേമലയിലേ ക്കു പ്രവേശിക്കുന്ന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് പൊളിച്ചു നീക്കിയത് എ. ഡി.എം.ന്റെ നേതൃത്വത്തില്‍ പുനസ്ഥാപിക്കാന്‍ എത്തുകയായിരുന്നു.ഇതിനെതിരെ വി വധ രാഷ്ട്രിയപാര്‍ട്ടികളുടെ നേതാക്കളടക്കം ശക്തമായി ജനകൂട്ട എതിര്‍പ്പുമായി എത്തി യിരുന്നു.ഇതിനിടയില്‍എത്തിയ എം.എല്‍എ.യും എ.ഡി.എംമായി വാക്കു തര്‍ക്കമു ണ്ടാവുകയും അത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു.എ.ഡി.എം.നെ തളളിമാറ്റുന്നതി നിടയില്‍ അദ്ദേഹം താഴെ വീഴുകയും വലത് കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്നാണ് കേസെടു ത്തത്.യു.ഡി.എഫ്.സര്‍ക്കാര്‍ പ്രതിയായ ബിജിമോളെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാതിരുന്നത് കോണ്‍സിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇതിനിടയിലാണ് കേസ് ലോക്കല്‍ പൊ ലീസില്‍ നിന്നും ക്രൈംബ്രാഞ്ചു ഏറ്റെടുത്തത്.അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എം.ടി.തോമസ്, സി.പി.എം.ലോക്കല്‍ സെക്രട്ടറി ചന്ദ്രബാബു, ഡി.സി.സ.ി ഭാരവാഹി കള്‍ കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് ,എന്നിവരുള്‍പ്പെടെ 45 പേരാണ് പ്രതികളായത്. വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പെരുവന്താനം പൊലീസ് പ്രതിപട്ടികയിലുള്‍പ്പെട്ടിരുന്നു. മോന്‍സി പി അലക്സാണ്ടര്‍ ഹൈക്കോടതിയെ സമീപി ച്ചാണ് കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്ത എം.എല്‍.എ.യെ അറസ്റ്റു ചെയ്യാത്തത് അക്കാ ലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.തുടര്‍ന്ന് എം.എല്‍.എ ഉള്‍പ്പെടെയുളളവര്‍  കോടതിയില്‍ ജാമ്യം എടുത്തു കേസ് വിചാരണ നടത്തിവരുന്നതിനിടിയലാണ് സര്‍ക്കാര്‍ കേസ് തീര്‍പ്പാക്കാന്‍ തീരുമാനമെടുത്തത്. അന്‍പതോളം സാക്ഷികളെ മാര്‍ച്ച് 13,14,  തീയ തികളില്‍ കോടതിയില്‍ ഹാജരാകാന്‍ സമന്‍സും ലഭിച്ചിരുന്നു.

കേസ് പിന്‍വലിച്ചതായി തനിക്കറിവു ലഭിച്ചിട്ടില്ലന്നു മോന്‍സി പി അലകസാണ്ടര്‍് പറഞ്ഞു.അത്തരം തീരുമാനമെടുത്തിണ്ടങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു അദ്ദേഹം പറഞ്ഞു. കോട്ടയം ലാന്റ് അക്വാസിഷന്‍ ഡെപ്യൂട്ടി കലക്ടറാണ് ഇപ്പോള്‍ മോന്‍സി പിഅലക്സാണ്ടര്‍.