കാഞ്ഞിരപ്പള്ളി: ജീവിത പ്രതിസന്ധികളില്‍ മുങ്ങിത്താഴുമ്പോള്‍ ദൈവത്തിന്റെ കരം നമുക്ക് താങ്ങായി നില്‍ക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറ യ്ക്കല്‍.പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനില്‍ സമാപനസന്ദേശം നല്‍കി സംസാരി ക്കുകായായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍. സഹനമില്ലാതെ ക്രിസ്തീയ ജീവിതമില്ല.

വചനം ശ്രവിക്കുമ്പോള്‍ ജീവിത പ്രതിസന്ധികളില്‍ ദൈവം ഇടപെടും. ദൈവ കൃപയുടെ ശക്തി വെളിപ്പെടുത്തുന്ന അവസരമാണ് ഇതുപോലുള്ള ഓരോ കണ്‍വെന്‍ഷനുകളുമെ ന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍സി ഞ്ഞോര്‍ ജസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാ ആന്റണി പയ്യപ്പള്ളി, ഫാ. തോമസ് തറയില്‍, ഫാ. ഫെലിക്‌സ് പുറത്തെപ്പറമ്പില്‍, ഫാ. മൈക്കിള്‍ വലയിഞ്ചി യില്‍, ഫാ, പോള്‍ ഡെന്നി രാമച്ചംകുടിയില്‍, ഫാ. തോമസ് പഴവകാട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മിത്വം വഹിച്ചു. അഞ്ച് ദിവസമായി നടന്ന കണ്‍വെന്‍ഷന് ഡിവൈന്‍ ധ്യാന കേന്ദ്രം ടീമാണ് നേതൃത്വം നല്‍കിയത്.

LEAVE A REPLY