കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ തൊഴി ലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കണമെന്ന്:ഡോ.എന്‍. ജയരാജ് എം. എല്‍.എ.

കാഞ്ഞിരപ്പള്ളി :തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തണമെന്നും അതിനായി ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്നും ജയരാജ് എം.എല്‍.എ.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭവ ന നിര്‍മ്മാണ പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതി ബന്ധിപ്പിക്കണമെ ന്നും ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന 07 പഞ്ചായ ത്തുകളിലായി താമസിക്കുന്ന 201415 വര്‍ഷത്തെ ഐ.എ.വൈ. ഭവന നിര്‍ മ്മാണ പദ്ധതിയിലെ പട്ടി കജാതി കുടുംബങ്ങള്‍ക്കുള്ള അധിക ധനസഹാ യത്തുകയായ ഒരു കോടി 23 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം നിര്‍ വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍. എ.201415ല്‍ പൂര്‍ത്തീകരി ച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഐ.എ.വൈ. ഗുണഭോ ക്താക്കള്‍ക്ക് 02 ലക്ഷം രൂപയാണ് വീടുനിര്‍മ്മാണത്തിന് നല്‍കിയിരുന്നത്.

എന്നാല്‍ 201415ലെ ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ഭവന നിര്‍മ്മാണത്തിന് 03 ലക്ഷം രൂപയാക്കി ഉയര്‍ത്തി.ആയതിന്റെ ബാക്കി തുകയായ 01 ലക്ഷം രൂപയാണ് പണി പൂര്‍ത്തീകരിച്ച 123 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വിതരണം നടത്തുന്നത്.ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായ ത്തുകളായ മണിമലയില്‍ 29, കാഞ്ഞിരപ്പ ളളിയില്‍ 07,പാറത്തോട്ടില്‍ 06,കോരുത്തോട്ടില്‍ 18,മുണ്ടക്കയത്ത് 24,എരുമേലിയില്‍ 31കൂട്ടിക്കലില്‍ 08-ഉം വീതം ഗുഭോക്താക്കള്‍ക്കാണ് അധിക ധനസഹായ വിതരണം നടത്തി യത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കു ഴി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ.ഷെമീര്‍,റോസമ്മ ആഗസ്തി,ലീലാമ്മ കുഞ്ഞുമോന്‍,ബ്ലോക്ക് പ ഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുള്‍കരിം,വി.റ്റി. അയൂബ്ഖാന്‍, പ്രകാശ് പള്ളിക്കൂടം,ജെയിംസ് പി. സൈമണ്‍,ശുഭേഷ് സുധാകരന്‍, സഫി ജോസഫ്,മറിയമ്മ ടീച്ചര്‍,പി.ജി. വസന്തകുമാരി,അജിതാ രതീഷ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ് ,ജോയിന്റ് ബ്ലോക്ക് ഡെവല പ്‌മെന്റ് ഓഫീസര്‍ സുഗുണ റ്റി.പി., ക്ലര്‍ക്ക് ലിന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.