മഞ്ഞപ്പള്ളി: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളിക്ക് സമീപം ബെൻസ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈ കിട്ട് 4.30 ഓടെയായിരുന്നു അപകടം.കാഞ്ഞിരപ്പള്ളി തോട്ടുമുഖം സ്വദേശികൾ ഈരാറ്റുപേട്ട ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മഴപെയ്ത് കിടന്നതിനാൽ റോഡിൽ തെന്നിയതാണ് അപകടകാരണമെന്ന് പറയുന്നു.