കാഞ്ഞിരപ്പള്ളി:കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി സർവ്വീസ് കോ-ഓ പ്പറേറ്റീവ് ബാങ്കിന്റെബാങ്കിന്‍റെ പ്രഭാത സായാഹ്ന ശാഖ ഇനിമുതല്‍ സാധാരണ പ്രവര്‍ ത്തി ദിവസങ്ങള്‍ കൂടാതെ ഞായറാഴ്ച ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തനം ആരംഭി ക്കുന്നു.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനസമയം ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ഉ  ച്ചയ്ക്ക് 1 മണി വരെണ്.21.10.2018 മുതല്‍ സണ്‍ഡേ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതാ ണ്. സണ്‍ഡേ ബാങ്കിന്‍റെ ഉദ്ഘാടനം 20.10.2018 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയ്ക്ക് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍. ജയരാജ് ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ്ജ് വര്‍ ഗ്ഗീസ് പൊട്ടംകുളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിര്‍വ്വഹിക്കുന്നതാണ്.
ബാങ്ക്  കോര്‍ബാങ്കിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ബാങ്കിന്‍റെ കാഞ്ഞിര പ്പള്ളി മുഖ്യശാഖ,വിഴിക്കിത്തോട്,കാളകെട്ടി,തമ്പലക്കാട്,ആനക്കല്ല് എന്നീ എല്ലാ ശാഖക ളിലെയും ഇടപാടുകള്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഈ ശാഖയില്‍ നടത്തുവാന്‍ സാധി ക്കുo. കാഞ്ഞിരപ്പള്ളിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ഏക ബാങ്ക് ആയതിനാല്‍, ഇത് നാട്ടിലെ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായിരിക്കും.ബാങ്കിലെ ഏതാണ്ട് 25000 ഓളം വരുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇത് ഏറെ ഗുണം ചെ യ്യും. പ്രഭാത സായാഹ്ന ശാഖയിലെ എല്ലാ ഇടപാടുകളും കൂടാതെ മറ്റ് ബ്രാഞ്ചുകളിലെ സേവിംഗ്സ് ബാങ്ക്, സ്ഥിരനിക്ഷേപ അക്കൗണ്ടുകള്‍ എന്നിവ ഇവിടെ കൈകാര്യം ചെയ്യo.
2017-2018 സാമ്പത്തിക വര്‍ഷാവസാനത്തില്‍ ബാങ്കിന് 147 കോടി രൂപയുടെ നിക്ഷേപ വും 92 കോടി രൂപയുടെ വായ്പ ബാക്കി നില്‍പ്പുമാണുള്ളത്.ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച് 80 വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ പൊതുജനങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്ന പുതിയ ഒരു പ്രവര്‍ത്തനമാണ് സണ്‍ഡേ ബാങ്ക്. പ്രഭാത സായാഹ്ന ശാഖയുടെ പുതിയ ഉദ്യമത്തില്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് വിശദീകരണയോഗത്തില്‍  പങ്കെടുത്ത ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം, വൈസ് പ്രസിഡന്‍റ് ബേബി വട്ടയ്ക്കാട്ട്, ഭരണസമിതി അംഗങ്ങളായസാജന്‍ അഞ്ചനാട്ട്,ജോളി മടുക്കക്കുഴി,പി.ആര്‍. ചന്ദ്രബാബു പടിഞ്ഞാറെമുറിയില്‍, സ്റ്റനിസ്ലാ വോസ് വെട്ടിക്കാട്ട്,ജെസ്സി ഷാജന്‍, റാണി മാത്യു,സുനിജാ സുനില്‍അശോക്ദാസ് പി., ബാങ്ക് സെക്രട്ടറി ടോണി സെബാസ്റ്റ്യന്‍ ആനത്താനം തുടങ്ങിയവര്‍ അറിയിച്ചു.

LEAVE A REPLY