കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീ ര്‍ കട്ടുപ്പാറയ്‌ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ സഹകരണ സംഘം ജില്ലാ ജോയിന്റ് റജിസ്ട്രാര്‍ മുന്‍പാകെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കി. ഇതേ ആവശ്യമുന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ ജൂലൈ 18 ന് നല്‍ കിയ നോട്ടിസ് തടയണമെന്നാവശ്യപ്പെട്ട് സക്കീര്‍ കട്ടുപ്പാറ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജി കോടതി അനുവദിച്ചിരുന്നു.നോട്ടിസില്‍ സഹകരണ നിയമത്തിലെ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടാണ് സ്റ്റേ അനുവ ദിച്ചത്.
ആവശ്യമെങ്കില്‍ വീണ്ടും നോട്ടിസ് നല്‍കാമെന്നും കോടതി നിരീക്ഷിച്ചിരു ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളായ പി.എ.ഷമീ ര്‍, ടി.എസ്.രാജന്‍, നിബു ഷൗക്കത്ത്, സുനില്‍ തേനംമാക്കല്‍, മുസ്ലിം ലീഗ് അംഗങ്ങളായ നസീമ ഹാരീസ്, സിജ സക്കീര്‍ എന്നിവര്‍ ചേര്‍ന്ന് വീണ്ടും നോട്ടിസ് നല്‍കിയത്. പതിനൊന്നംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് 5, ലീഗ് 2, സിപിഎം 3, എന്‍സിപി 1 എന്നിങ്ങനെയാണ് കക്ഷിനില. ഭരണസമിതി യുടെ കാലാവധി അവസാനിക്കാന്‍ 11 മാസം ബാക്കിയാണ്.