കുടിശിഖ അടച്ചു തീർത്തിട്ടും ബാങ്കധികൃതർ ജപ്തി ഭീക്ഷണി ഉയർത്തുന്നു എന്നാ രോപണവുമായി ഇടപാടുകാരൻ രംഗത്ത്.പട്ടിമറ്റം കല്ലോല പറമ്പിൽ കെ എച്ച് നൗ ഷാദാണ് കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കധികൃതർക്കെതിരെ പരാതിയുമാ യി രംഗത്തെത്തിയിരിക്കുന്നത്.അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് നൗഷാദ് ഇരുപത്തിരണ്ടാമത്തെ തവണയാണ് ഇത് ലേലത്തിൽ പിടിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ചിട്ടിയുടെ തിരിച്ചടവ് മുടങ്ങിയതോടെ രജി സ്ട്രാറുടെ അനുമതി വാങ്ങി സാവകാശം പണമടച്ചു തീർത്തു.എന്നാൽ നാല്പതി നായിരം രൂപ ഇനിയും അടയ്ക്കാനുണ്ടന്നാണ് ബാങ്കധികൃതർ പറയുന്നത്.കൊള്ള പലിശക്കാരനെയും കൂട്ടി വീട്ടിലെത്തിയ ബാങ്കധികൃതരും,സെയിലാഫീസറും, പോ ലീസുകാരനും ഇയാളിൽ നിന്ന് പണം വാങ്ങി ബാങ്കിന് നൽകാൻ ആവശ്യപ്പെട്ടതാ യും നൗഷാദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

LEAVE A REPLY