കാഞ്ഞിരപ്പള്ളി: കാലവധി കഴിഞ്ഞ പാക്കറ്റ് ഉല്‍പന്നങ്ങളുടെ വില്‍പന താലൂക്കില്‍ വ്യാപകമാകുന്നു.ഇതുസംബന്ധിച്ച് വ്യാപക പരാതിയാണ് ഉ യരുന്നത്.നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്നു.പ്ലാസ്റ്റിക് കവറുകളില്‍ പായിക്ക് ചെയ്ത പലഹാരങ്ങളും ബി സ്‌ക്കറ്റുകളുമാണ് കാലവധി കഴിഞ്ഞിട്ടും വില്‍പന നടത്തുന്നതും. കുട്ടിക ള്‍ക്ക് ഏറെ ഇഷ്ടമുള്ള ഉല്‍പന്നങ്ങളാണ് ഇത്തരത്തില്‍ കൂടുതലും വിറ്റഴി ക്കുന്നത്.

പലരും ഡേറ്റു കഴിഞ്ഞതാണോ എന്ന് പരിശോധിക്കാറില്ല. കഴിഞ്ഞ ദിവ സം കാഞ്ഞിരപ്പള്ളിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നി്‌നും വാങ്ങിയ ബിസ്‌ക്കറ്റ് പായ്ക്കറ്റ് ആറു മാസം മുന്പ് കാലാവധി കഴിഞ്ഞതായിരുന്നു. ബിസ്‌ക്കറ്റ് കഴിച്ചപ്പോള്‍ രുചി വ്യത്യാസം ഉണ്ടായപ്പോഴാണ് കാലവധി ഡേറ്റ് പരിശോധിച്ചത്.എന്നാല്‍, കടയില്‍ നിന്നും ലഭിച്ച ബിസ്‌ക്കറ്റ് പിറ്റേ ദിവസം കടയില്‍ കൊണ്ടു പോയി നല്‍കിയപ്പോള്‍ ഇവിടെ വിറ്റതല്ലായെ ന്നെ മറുപടിയാണ് ലഭിച്ചത്.

ഇത്തരത്തില്‍ പഴകിയ വസ്തുക്കള്‍ കഴിച്ച് നിരവധി കുട്ടികള്‍ ചിക്തസ തേടിയെത്താറുണ്ടെന്ന് ശിശു രോഗവിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. പരി ശോധന നടത്തേണ്ട് ആരോഗ്യ വകുപ്പും, ഫുഡ് ആന്‍ഡ് സേഫ്റ്റിക്കാരും ശ ബരിമല സീസണിനോട് അനബന്ധിച്ച് എരുമേലിയിലാണ് ഉദ്യോഗസ്ഥരാണ് എറെയും. ഇക്കാരണത്താല്‍ മറ്റ് സ്ഥലങ്ങളിലെ വില്‍പനക്കാര്‍ക്ക് ഗുണ കരമാകുന്നു.

LEAVE A REPLY