കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തി. മധുരപലഹാ രങ്ങളും പൂക്കളും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്.കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊ മിനിക്സ് സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്‍റ് വികാരി ഫാ. ആൻഡ്രൂസ് പേഴും കാട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, പ്രിൻസിപ്പൽ ബിനോയ് എം. ജേക്കബ്, പിടിഎ പ്രസിഡന്‍റ് രഞ്ചു തോമസ്, ജെറിൻ ജോർജ് എന്നിവർ പ്രസംഗി ച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ റാലിയും നടത്തി.

എകെജെഎം സ്കൂളിലെ  പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍  ഫാ. സ്റ്റീഫൻ സി. തടം എസ്ജെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായ ത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്തംഗം മഞ്ചു മാത്യു, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിനെ പീടികമല എസ്ജെ,  വൈസ് പ്രിൻസിപ്പ ൽ ജെയിംസ് പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയതായി ഈ വർഷം സ്കൂളിൽ ചാർജ് എടുത്ത അധ്യാപകരെയും യോഗത്തിൽ സ്വീകരിച്ചു. തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.

കുന്നുംഭാഗം സെന്‍റ് ജോസഫ് കിന്‍റർ ഗാർഡൻ സ്കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഡോ. സിസ്റ്റര്‍ ജാന്‍സി മരിയ മഞ്ഞനാനിക്കല്‍ എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആന്‍റണി മാർട്ടിൻ, പ്രിൻസിപ്പൽ സിസ്റ്റർ കുസുമം എസ്എബി എസ്, അധ്യാപിക സോഫിയ മാത്യു, അന്നമ്മ സാബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

കുന്നുംഭാഗം ഗവൺമെന്‍റ് എൽപി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ ആ ന്‍റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അച്ചിയമ്മ ജോസഫ് അധ്യക്ഷത വ ഹിച്ചു. സ്കൂളിലെത്തി 15 കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

കാ ഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്‍റ് ഹൈസ്കൂളിൽ നടന്ന പ്രവേശേനോത്സവം ജില്ലാ പ ഞ്ചാ യത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എ. ഷെമീർ അ ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ. സൈനുദ്ദീൻ, പിടിഎ പ്രസിഡന്‍റ് കെ. സജി, പി .ആർ. സജി, റൈഹാന മുജീബ്, ഫസീലാ സലാം, പി. ഇന്ദിര, ജെയ്സൺ തോമസ് എന്നി വർ പ്രസംഗിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് സ്വീ കരിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേ ജർ സിസ്റ്റർ സലോമി സിഎംസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ബി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, സനീഷ്കുമാർ എന്നിവർ പ്ര സംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

കാളകെട്ടി അസീസി ബ്ലൈൻഡ് സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ ബ്ലെസി വട്ടവയലിൽ ഉദ്ഘാടനം ചെയ്തു.  മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് ടെക്നിക്കൽ ഹൈസ്കൂളിലെ പ്രവേശനോത്സവം പ ഞ്ചായ ത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സൂപ്രണ്ട് മാത്യു ഉമ്മൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്‍റ് രഞ്ചു തോമസ്, എൻജിനിയറിംഗ് ഇൻസ്ട്രക്ടർ കെ.കെ. മ ണി, വർക്ക്ഷോപ്പ് ഫോർമാൻ സാം പീറ്റർ, പിടിഎ സെക്രട്ടറി കെ.എസ്. സന്തോഷ്, പി.ജി. ആര്യകല, കെ.എച്ച്. അസീസ് എന്നിവർ പ്രസംഗിച്ചു.

ചോറ്റി പാലാമ്പടം എൽപി സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് വിജയ മ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സൂസൻ കെ. ജോസ് അധ്യക്ഷത വ ഹിച്ചു. അധ്യാപകരായ സിസി തോമസ്, ലത ആർ. നായർ. പിടിഎ വൈസ് പ്രസിഡന്‍റ് അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. ചുവർ ചിത്രങ്ങളാൽ അലങ്കരിച്ച് മനോഹരമാ ക്കിയ വിദ്യാലയമാണ് കുട്ടികളെ വരവേറ്റത്.  ആർട്ടിസ്റ്റും കലാകാരനുമായ പൂർവ വി ദ്യാർഥിയായ കെ.കെ. വിനോദിനെയും യോഗത്തിൽ അനുമോദിച്ചു.

കൊരട്ടി സെന്‍റ് മേരീസ് യുപി സ്കൂളിളെ പ്രവേശനോത്സവം കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത്‌ വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജേക്കബ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ നൗ ഷാദ് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ആൻസി മോൾ ആന്‍റണി,  പിടിഎ പ്രഡിഡന്‍റ് ബിനോയ്‌ ടി. വർഗീസ്, സെബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കുട്ടികൾക്ക് നൽകി.