വഴിയിൽ കിടന്നുകിട്ടിയ 41,000 രൂപ ലോട്ടറി ഏജന്റ് ബിൻസി ഉടമയ്ക്ക് കൈമാറി. ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് പൊൻകുന്നം-പാലാ റോഡിൽ ആരാധന ഹോട്ടലിന് സമീപത്തുനിന്നാണ് വഴിയിൽ പണപ്പൊതി കിടക്കുന്നത് കണ്ടത്. തിടനാട് പുന്നശ്ശേരി ൽ വീട്ടിൽ ബിൻസി രാവിലെ മുതൽ ഈഭാഗത്ത് ലോട്ടറിവിൽപ്പന നടത്തുന്നതാണ്.

പൊൻകുന്നം സ്വദേശി ചന്ദ്രബാബുവിന്റേതായിരുന്നു പണം. പൊൻകുന്നം പോലീസ് സ്‌റ്റേഷനിൽ പണവുമായെത്തിയ ബിൻസി ഇവിടെയെത്തിയ ചന്ദ്രബാബുവിന് തുക കൈമാറി.