ശബരിമല തീര്‍ത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു. തമിഴ്‌നാട് സേലം സ്വദേശി പരമശി വം (35) ആണ് മരിച്ചത്.കോരുത്തോട്,മുക്കുഴി അമ്പലത്തില്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെ ഉള്‍വനത്തില്‍ വെള്ളാരം ചെറ്റയിലാണ് സംഭവം.ബുധനാഴ്ച പുലര്‍ച്ചെ ഒരു മ ണിയോടെയാണ് സംഭവം.7 വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു സംഘത്തില്‍ 30 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്.

15 അംഗ സംഘം മാത്രമാണ് മുക്കുഴി യാത്ര പുറപ്പെട്ടത്.സംഘം കാല്‍ നട യാത്ര തുടരുന്ന തിനിടയില്‍ കൂട്ടമായി എത്തിയ കാട്ടാന കളില്‍ ഒന്ന് തീര്‍ത്ഥാടകരെ അക്രമിക്കുകയായി രുന്നു. എല്ലാവരും ഓടി മാറിയെങ്കിലും മകനെ തോളിലേറ്റിയുളള യാത്രയില്‍ പരമശിവ നു രക്ഷപെടാനായില്ല. പിന്നാലെത്തിയ ആന പരമശിവന്റെ തോളിലുള്ള മകനെ തുമ്പി കൈ കൊണ്ട് എടുത്തു മാറ്റിയ ശേഷമാണ് ചവിട്ടി കൊന്നത്. 7 വയസുകാരന്‍ നിലവിളി ച്ചു നിന്നെങ്കിലും ആന ഒന്നും ചെയ്തില്ല പെരുവന്താനം പോലീസ് നടപടികളാരംഭിച്ചു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

LEAVE A REPLY