അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എത്തിയപ്പോള്‍ മില്ല വിനയപൂര്‍വം അറ്റന്‍ഷനായി. പിന്നെ അടുത്തു നിറുത്തി സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് ആദരവോടെ അത് സ്വീകരിച്ചു. പോലീസ് മേധാവിയെ വണങ്ങി.
കേരള പോലീസിലെ ശ്വാനസേനയിലെ അംഗമാണ് മില്ല. ചെന്നയില്‍ നടന്ന അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ ബി എസ് എഫ്, സി ആര് പി എഫ് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പോലീസ് സേനകളിലെ 35 നായകള്‍ പങ്കെടുത്ത ട്രാക്കര്‍ വിഭാഗം മല്‍സരങ്ങ ളില്‍ ചെറിയ വ്യത്യാസത്തിലാണ് മില്ലയ്ക്ക് ഗോള്‍ഡ് മെഡല്‍ നഷ്ടമായത്. എങ്കിലും 27 വര്‍ഷത്തിനു ശേഷം ശ്വാനസേന വിഭാഗത്തില്‍ കേരളത്തിന് ഒരു മെഡല്‍ സമ്മാനിക്കാന്‍ മില്ലയ്ക്കായി. അച്ചടക്കം, അനുസരണ, ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തല്‍, മണം തിരിച്ചറിഞ്ഞ് പിടികൂടല്‍ തുടങ്ങി ആറുതരം ശേഷികളാണ് ഈ ഇനത്തില്‍ പരീക്ഷിക്കുന്നത്. ഒന്നൊഴികെ എല്ലാത്തിനും മുഴുവന്‍ മാര്‍ക്കും നേടിയാണ് മില്ല വിജയിച്ചത്.
കൊച്ചി സിറ്റിയിലെ ശ്വാനവിഭാഗത്തിലെ അംഗമാണ് മില്ല. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹന്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിജു നായര്‍ ഇ.ആര്. എന്നി വര് പരിശീലകരാണ്. മികച്ച പരിശീലനം നല്കിയവര്ക്കും സംസ്ഥാന പോലീസ് മേധാവി കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി.
അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ സയന്റിഫിക് ഇന്‍വെസ്റ്റിഗേഷനിലെ ലിഫ്റ്റിംഗ് ആന്റ് പാക്കിംഗ് വിഭാഗത്തില്‍ കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷനിലെ വി.ആര്. വിനീഷിനും വെള്ളി ലഭിച്ചു. മത്സരവിജയികള്‍ക്കുള്ള കമന്‍ഡേഷന്‍ സര്ട്ടിഫിക്കറ്റിനൊ പ്പം ക്യാഷ് അവാര്‍ഡും സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചു.