ടാറിങ്ങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് യാത്ര ദുരിതമായ കാഞ്ഞി രപ്പള്ളി മണിമല റോഡില്‍ ശ്രമധാനം നടത്തി ഓട്ടോറിക്ഷ തൊഴിലാളിക ള്‍.ഏറ്റവും തകര്‍ന്ന കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ മണ്ണാറക്കയം വ രെയുള്ള രണ്ട് കിലോമീറ്റര്‍ റോഡാണ് മുപ്പതോളം വരുന്ന മണ്ണാറക്കയ  ത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ നേതൃതത്തില്‍ മെറ്റലും ചിപ്‌സും മ ണ്ണും ഉപയോഗിച്ച് ഉറപ്പിച്ച് കുഴികള്‍ മൂടിയത്.

ഈ റോഡിലൂടെ നിരന്തരം യാത്ര പോകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ദിനംപ്രതി ഓ ട്ടോക്ക് ഉണ്ടാകുന്ന അറ്റകുറ്റപണികളില്‍ മനം മടുത്താണ് റോഡ് നന്നാക്കാനായി മുന്നോട്ടിറങ്ങിയത്.രാവിലെ മുതല്‍ ഓട്ടോറിക്ഷ ഓട്ടം നിര്‍ത്തിയാണ് ഇവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം കൈയില്‍ നിന്നും പിരിവിട്ട് അഞ്ഞായിരത്തോ ളം രൂപ ചിലവിട്ടാണ് ഇവര്‍ ശ്രമധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മണ്ണാറക്കയം, അഞ്ചിലിപ്പ, കത്തലാങ്കല്‍പടി എന്നിവിടങ്ങളിലാണ് ടാറിങ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടതും കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും അപകട ക്കെണിയായായെതും ഇരുചക്ര വാഹനങ്ങള്‍ റോഡിലെ കുഴികളിലും കട്ടിങ്ങുകളി ലും ചാടി അപകടവും പതിവായത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്തിരുന്നു. റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാ യെന്നും മഴ കാരണമാണ് ടാറിങ് ജോലികള്‍ ആരംഭിക്കാത്തതെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.എന്നാല്‍ വകുപ്പ അധികൃതരും എം.എല്‍.എയും നല്‍കുന്ന വിശദീകരണ മെന്നും ഇതില്‍ മനംമടുത്താണ് തങ്ങള്‍ മുന്നോട്ട് ഇറങ്ങിയതെന്നും ഓ ട്ടോറിക്ഷ തൊഴിലാളികള്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണാറക്കയം വരെയുള്ള ഭാഗം ടാര്‍ ചെയ്യുന്നതിനും വെള്ള മൊഴുക്കുള്ള ഭാഗത്ത് കലുങ്ക് നിര്‍മിക്കുന്നതിനും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മണ്ണാറക്കയം മുതല്‍ മണ്ണംപ്ലാവ് വരെയുള്ള ഭാഗം ടാര്‍ ചെയ്യുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം തന്നെ ടാറിങ് ജോലികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.