വിഴിക്കിത്തോട് കാഞ്ഞിരപ്പള്ളി റോഡില്‍ കിടന്ന് കിട്ടിയ പണം പോലീസിനെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി.വിഴിക്കിത്തോട് കവലയിലെ ഓട്ടോ ഡ്രൈവറായ കുന്നും പറമ്പില്‍ സന്ദീപാണ് വഴിയില്‍ കിടന്ന കിട്ടിയ തുക പോലീസ് സ്‌റ്റേഷനില്‍ നല്‍കിയത്.

ഉടമസ്ഥര്‍ രേഖകളുമായി സ്‌റ്റേഷനിലെത്തി പണം വാങ്ങണമെന്ന് കാഞ്ഞിരപ്പള്ളി എസ്. ഐ ഫൈസല്‍ എം.എസ് അറിയിച്ചു.