കാഞ്ഞിരപ്പള്ളി ഹര്‍ത്താല്‍ ദിനത്തില്‍ ഓട്ടോറിക്ഷ ഇടിച്ചു 75 വയസ്സുകാരന്‍ മരിച്ച സം ഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ഒളിവില്‍. ഓട്ടോ ഡ്രൈവര്‍ കൂവപ്പള്ളി മുളയ്ക്കല്‍ ജോ ര്‍ജുകുട്ടിയെ (മോനച്ചന്‍-52) ആണ് പൊലീസ് തിരയുന്നത്.കൂവപ്പള്ളി നാലാം മൈല്‍ പൈനാനിയില്‍ ചെല്ലപ്പന്‍ പിള്ള (75) ആണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാ ഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ നെടുമലയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ചു മരിച്ചത്.

ഇടിച്ച ശേഷം ഓട്ടോ നിര്‍ത്താതെ പോയതിനാല്‍ ചെല്ലപ്പന്‍പിള്ള വഴിയരികില്‍ ഒരു മണിക്കൂറോളം കിടന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിന്നീട് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 304(എ), മനുഷ്യജീവന് അപായം ഉണ്ടാക്കത്തക്ക വിധത്തില്‍ പൊതുവഴിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിനു ഐപിസി 279, അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നതിനും വിവരം പൊലീസില്‍ അറി യിക്കാതിരുന്നതിനും മോട്ടര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 134(എ)(ബി) എന്നീ വ കുപ്പുകള്‍ പ്രകാരമാണ് മോനച്ചനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തുടന്ന് പോലീസ് റോഡരികിലുള്ള കടകളിലെയും വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇടിച്ചിട്ട വാഹനം ഒട്ടോ റിക്ഷയെന്ന് ഉറപ്പ് വരുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒട്ടോ റിക്ഷ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നിരുന്നു. ഇടിയുടെ ആഘാധത്തില്‍ ഒട്ടോയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടിയ നിലയിലാണ്.

നാലാം മൈലിലുള്ള മകന്റെ വീട്ടില്‍ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഒരു കിലോമീറ്റര്‍ അകലെ കൂവപ്പള്ളി നരകംപടിയിലുള്ള സ്വന്തം വീട്ടിലേക്കു നടന്നു പോകവേയാണ് ചെല്ലപ്പന്‍പിള്ളയെ ഓട്ടോ ഇടിച്ചു വീഴ്ത്തിയത്. മോനച്ചന്റെ വീട്ടില്‍ നിന്നു കെഎല്‍ 34 ഇ 7907 നമ്പറിലുള്ള ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ പിടികൂടാനായില്ല.

LEAVE A REPLY