ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയടക്കം നാല് പേർക്ക് പരിക്ക്. എരുമേലി സ്വദേശികളായ യാത്രികർ സഞ്ചരിച്ച ഓട്ടോ 26ാം മൈൽ മേരിക്വീൻസ് ആശുപത്രിയ്ക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എരുമേലി സ്വദേശി കളായ സി.എ. റഹീം (55), അസീന ബീഗം (50), ഫാത്തിമ (28), നെഹൻ റഹ്മാൻ (ഒരുവയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേരിക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.