വഞ്ചിമല : പ്രശസ്ത പത്രപ്രവര്‍ത്തകനും, കവിയും, സിനിമ ഗാനരചയിതാവും നാടക കൃത്തും, രാഷ്ട്രിയ പ്രവര്‍ത്തകനുമായ അഗസ്റ്റിന്‍ വഞ്ചിമല നിര്യാനായി. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസക്കാരനായിരുന്ന വഞ്ചിമല നെല്ലാന്തടത്തില്‍ എന്‍.എ.തോമസ് അഗ സ്റ്റിന്‍ എന്ന അഗസ്റ്റിന്‍ വഞ്ചിമല (77) രോഗ ബാധിതനായി ചെന്നൈയില്‍ ചികത്സയിലാ യിരുന്നു.

1973 ല്‍ പി.എ. തോമസ്സ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലെ ഓശാന ഓശാന കര്‍ത്താവിന്നോശാന എന്ന പ്രസ്തമായ ഗാനം രചിച്ചത് അഗസ്റ്റിന്‍ വഞ്ചിമലയാണ്. 1977 ല്‍ പുറത്തിറങ്ങിയ സ്വര്‍ണ്ണ മെഡല്‍ എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ ഊഞ്ഞാലാട്ടാന്‍ എന്ന ഗാനവും ഏറെ പ്രശസ്തമായിരുന്നു.

അണ്ണാ ഡി.എം.കെ കേരള ഘടകത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അഗസ്റ്റിന്‍. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് വഞ്ചിമലയിലെ വീട്ടില്‍ എത്തിക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ മണ്ണാറക്കയത്തുള്ള സഹോദരപുത്രന്‍ രാജു നെല്ലാന്താടത്തിന്റെ വീട്ടില്‍ ഉച്ചകഴിഞ്ഞ് 4 ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലില്‍ സംസ്‌കരിക്കും . ഭാര്യ കുഞ്ഞുമോള്‍ കറുകച്ചാല്‍ പൊയ്കയില്‍ കുടുംബാംഗം. മക്കള്‍ ബോബി, ജോര്‍ജുകുട്ടി. മരുമകള്‍ സുമി.