എരുമേലി കൊരട്ടിയിൽ ബിവറേജ് ഔട്ട്‌ ലെറ്റിന് മുമ്പിൽ മദ്യലഹരിയിൽ സംഘട്ടനം : പട്ടിക കഷണം കൊണ്ട് തലക്കടിച്ചു മർദിച്ചയാൾ അറസ്റ്റിൽ.

എരുമേലി : പരസ്പരം മദ്യപിച്ച ശേഷം ലഹരിയിൽ മയങ്ങിയ കൂട്ടാളിയുടെ പണം ഒ പ്പമുള്ളയാൾ മോഷ്‌ടിച്ചു. ഇത് കണ്ട ചിലർ മൊബൈൽ ഫോണിലെ കാമറയിൽ മോഷണ ദൃശ്യം പകർത്തിയിരുന്നു. പണം പോയ ആൾ മയക്കം കഴിഞ്ഞ് ഉണർന്നപ്പോൾ വീഡി യോ കണ്ട് മോഷ്‌ടാവായ കൂട്ടാളിയെ പട്ടിക കഷണം കൊണ്ട് തലക്കടിച്ചു മർദിച്ചു മോ ഷ്‌ടിച്ചയാൾ മർദ്ദനമേറ്റ് ഇരു കണ്ണുകൾക്കും തലയിലും ഗുരുതരമായി പരിക്കുകളുമായി ബോധരഹിതനായി റോഡിൽ വീണുകിടന്നതോടെ പോലീസ് എത്തി ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. മർദിച്ചയാൾ അറസ്റ്റിലുമായി.

ഇന്നലെ വൈകിട്ട് എരുമേലി കൊരട്ടിയിൽ ബിവറേജ് ഔട്ട്‌ ലെറ്റിന് മുമ്പിലാണ് സംഭവം. ഈ ഭാഗത്ത് പെട്ടിക്കട നടത്തുന്ന എരുമേലി സ്വദേശി കരീം (61) മിനാണ് ഗുരുതരമായി മർദ്ദനമേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽ കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ അടിയ ന്തിര ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ് നാട് സ്വദേശി കാശി (37) ആണ് അറസ്റ്റിലായത്. മർദിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഇയാളെ എരുമേലി സ്റ്റേഷൻ ഗ്രേഡ് എസ് ഐ വിദ്യാധരന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

LEAVE A REPLY