പുഞ്ചവയല്‍  പാക്കാനം ഇഞ്ചക്കുഴി കുര്യന്‍പ്ലാക്കല്‍ മനുവിന്റെ ഭാര്യ മിനി എന്നു വിളിക്കുന്ന സൗദാമിനിയാണ് കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. സൗദാമിനി യും ഭര്‍ത്താവ് മനുവും വീടിനു സമീപമുളള ശബരിമല വനത്തില്‍ പു ല്ലു പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. പിന്‍വ ശത്തു കൂടിയെത്തിയ കാട്ടുകൊമ്പന്‍ സൗദാമിനിയെ തുമ്പികൈകൊണ്ടു ചുറ്റിപിടിക്കുകയായിരുന്നു.

ഭര്‍ത്താവ് മനു വാലില്‍ പിടിച്ച് ശക്തമായി വലിച്ചതോടെ കലിപൂണ്ട ആന ഇദ്ദേഹ ത്തെ അക്രമിക്കാന്‍ തിരിഞ്ഞു .ഇതിനിടയില്‍ സൗദാമിനിയെയും തോളിലേറ്റി ഓടിയ മനു വനാതിര്‍ത്തിയില്‍ എത്തി സമീപവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് മുണ്ട ക്കയത്തെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചെങ്കിലും സൗദാമിനി മരണമടയു കയായിരുന്നു. ഇവ രുടെ കഴുത്തില്‍ ആനയുടെ കുത്തേറ്റിരുന്നു.

ഏരുമേലിയില്‍നിന്നും ഫോ റസ്റ്റ് റെയിഞ്ചാഫീസര്‍ ജയരാജിന്റെനേതൃത്വത്തില്‍ വനപാലകരും മുണ്ടക്കയം പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.