മുണ്ടക്കയം: പുലിക്കുന്ന് കുളമാക്കല്‍ പത്തേക്കര്‍ ഭാഗത്ത് കുലച്ച് നിന്നിരുന്ന മുന്നൂറ്റിയമ്പതോളം ഏത്തവാഴകള്‍ നശിപ്പിച്ചു. കണമല സ്വദേശി അമ്പാട്ട് കുഞ്ഞുമോന്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സ്ഥല ത്തെ വാഴകളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രിയിലാണ് കാട്ടാനകള്‍ തോട്ടത്തിലെത്തിയ. ഒരു മാസത്തിനിടെ മുന്നാം തവണയാണ് കാട്ടനകൂട്ടം കാട്ടില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. 
ഇതോടെ ഈ മേഖലയിലെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കാട്ടനകളെ പ്രതിരോ ധിക്കുന്നതിനായി സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ ടിയുണ്ടാകാത്തതാണ് കാട്ടാനകൂട്ടം നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജനപ്രതിനിധികളുടെ കഴിവുകേടാണ് സോളാര്‍ വേലകള്‍ സ്ഥാപി ക്കാത്തതിന് കാരമമെന്നും കുഞ്ഞുമോന്‍ ആരോപിച്ചു. കൃഷി ഉപജീവന മാര്‍ഗമായിട്ട് ജീവിക്കുന്ന തങ്ങള്‍ക്ക് കാട്ടാനകളുടെ തുടരെയുള്ള അക്രമണം കാരണം കൃഷി ഉപേക്ഷി ക്കേണ്ട സ്ഥിതിയാണുള്ളത്. 
കഴിഞ്ഞ വര്‍ഷം കട്ടുപന്നികള്‍ കൃഷിയടത്തിലേക്ക് ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരുന്നു. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനായി സോളാര്‍ വേലികള്‍ സ്ഥലം ഉടമസ്ഥര്‍ സ്ഥാപിച്ചിരുന്നു. ഇവ കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്നവ യല്ലെന്നും കുഞ്ഞുമോന്‍ പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്ക ണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം കാട്ടനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ ആന്റോ ആന്റണി എം.പിയും പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. 
സമീപ പ്രദേശമായ തേക്കിന്‍ കൂപ്പിലൂടെയാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഇവയെ പ്രതിരോധിക്കാന്‍ ഒരു കിലേമീറ്റര്‍ ഭാഗത്ത് സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയായില്ല. ഫോറസ്റ്റ് സംഘം കാട്ടാനകളെ തുരുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും നടപ്പാടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. തുടരെയുള്ള കാട്ടനകളുടെ ശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തി യിരിക്കുകയാണ്. പ്രശ്നത്തില്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.