കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പയില്‍ കട അടിച്ച സംഭവത്തില്‍ അറസ്റ്റുചെയ്ത യുവാക്കളെ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കഴിഞ്ഞ 24നാണ് അഞ്ചിലിപ്പ സിറാജിന്റെ ഉടമ സ്ഥയിലുള്ള ആര്‍.എസ്.എ ഡെക്കറേഷന്‍ ലൈറ്റ് ആന്റ് സൗണ്ട് കടയ്‌ക്കെതിരെ ആക്ര മണം ഉണ്ടായത്. ആനക്കല്ല് സ്വദേശികളായ ചെരിപുറത്ത് ഫൈസല്‍(26), കാക്കനാട്ട് അലന്‍(25), കൊല്ലംകുന്നേല്‍ ബ്ലെസണ്‍(25) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
ഓട്ടോയിലെത്തിയ മൂന്നംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ കടക്കുളളിലേക്ക് കയറി ആക്രമണം നടത്തുകായായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന മൊബൈല്‍ മോര്‍ച്ചറി യൂണിറ്റും സൗണ്ട് സിസ്റ്റവും മറ്റ് കടയ്ക്കുള്ളിലെ സാധനങ്ങളും ആക്രമികള്‍ നശിപ്പിച്ചിരുന്നു. ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

എസ്.ഐ എ.എസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. അക്രമണത്തില്‍ പങ്കളികളായ യുവാക്കള്‍ മറ്റു പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. റിമാന്‍ഡിലായിരുന്ന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റടിയിലെടുക്കുകയായിരുന്നു.