റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 20 ലോംഗ് ജംബി ലാണ് വിഴിക്കത്തോട് സ്വദേശി നിര്‍മ്മല്‍ സാബു 7.45 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. വിഴിക്കത്തോട് കാരിവേലില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ സാബു – മിനി ദമ്പതികളുടെ മകനായ നിര്‍മ്മല്‍ സ്വര്‍ ണ്ണത്തിലേക്ക് എടുത്തു ചാടിയപ്പോള്‍ ആഹ്ലാദം അണപ്പൊട്ടിയത് ഇങ്ങ് വിഴിക്കത്തോടാണ്. കൂലിപണിയിലൂടെ ഉപജീവനം നടത്തുന്ന സാബു വിനും മിനിക്കും ഇത് പ്രാര്‍ത്ഥനയുടെ വിജയം കൂടിയാണ്.

കേരളത്തില്‍ നടന്ന ഇന്റര്‍ ക്ലബ് സ്റ്റേറ്റ് മീറ്റില്‍ ലോംഗ്ജമ്പില്‍ 2006 ലെ റെ ക്കാര്‍ഡ് മറികടന്നാണ് നിര്‍മ്മല്‍ റാഞ്ചിയിലേക്ക് സെലക്ഷന്‍ നേടിയത്. സായിലെ പരിശീലകനായ എം.എ ജോര്‍ജിന്റെ ശിഷ്യണത്തിലാണ് നിര്‍മ്മല്‍ ഇപ്പോള്‍ . മൂന്നിലധികം ഈവന്റുകളില്‍ മത്സരിച്ചിരുന്ന തന്നെ ലോംഗ്ജമ്പിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഇദ്ദേഹമാണെന്ന് നിര്‍ മ്മല്‍ പറയുന്നു .

തന്റെ ഈ ഉയര്‍ച്ചക്കായി അഹോരാത്രം അദ്ധ്വാനിക്കുന്ന പിതാവിനും മാതാവിനും ഈ മെഡല്‍ നേട്ടം സമര്‍പ്പിക്കുന്നതായും നിര്‍മ്മല്‍ പറയുന്നു. തിരുവനന്തപുരം എസ്.എന്‍ കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിര്‍മ്മലിന് ഒരനുജന്‍ കൂടിയുണ്ട് നിഖില്‍. ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി മീറ്റില്‍ വിജയം ആവര്‍ത്തിക്കുവാനുള്ള തയാറെടുപ്പിലാണ് നിര്‍മ്മല്‍.

LEAVE A REPLY