അന്ധതയെ തോൽപ്പിച്ച് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിൽ നിന്നു പരീക്ഷ യെഴുതിയ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം. പേരാവൂര്‍ പുത്തന്‍പുരയ്ക്കല്‍ ജെറില്‍ അനില്‍, റാന്നി കാരികുളം പുതുശേരി ജെഫിന്‍ പി. ജെയിംസ്, കൊടുമണ്‍ ചെറുകര മേലേതില്‍ ബിച്ചു സുജിത് എന്നിവരാണ് സ്‌ക്രൈബിന്‍റെ സഹായത്തോടെ പരീക്ഷ യെഴുതി മികച്ച വിജയം വൈകവരിച്ചത്.

ജെറിലിന് മൂന്ന് എ പ്ലസും മൂന്ന് എ യും രണ്ട് ബിപ്ലസും ഒരു ബിയും ഒരു സിപ്ലസും ല ഭിച്ചു. ജെഫിന് നാല് എ പ്ലസ്,  മൂന്ന് എ, മൂന്ന് സി പ്ലസ്, ബിച്ചുവിന് നാല് എ പ്ലസ്, നാല് എ, ഒരു ബി പ്ലസ്, ഒരു ബിയും ലഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ അസീസി അന്ധവിദ്യാലയത്തിലും ഹൈസ്‌കൂള്‍ അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂളിലുമാണ് ഇവര്‍ പഠിച്ചത്. കലാ മത്സരങ്ങളിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്പെഷല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങളും കരസ്ഥ മാക്കിയിട്ടുണ്ട്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമാകുലേറ്റ് സന്യാസിനി സമൂഹ മാണ് വിദ്യാലയം നടത്തുന്നതും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതും.