മുണ്ടക്കയത്ത് ദേശീയ പാതയില്‍ വാഹനാപകടമുണ്ടാക്കിയ ശേഷം മുങ്ങിയ എ എസ് ഐയ്‌ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഇടുക്കി തങ്കമണി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയായ റോയിയാണ് രണ്ടു കാറുകളിലും പിക്കപ്പിലും കാറിടിപ്പിച്ച ശേഷം വാഹനമുപേക്ഷിച്ച് മുങ്ങിയത്.

മറ്റ് മാധ്യമങ്ങളെല്ലാം പോലിസുകാരനെന്ന സൂചന മാത്രം നല്‍കിയപ്പോള്‍ അപകടമുണ്ടാ ക്കിയ എ എസ് ഐ യെക്കുറിച്ച് പൂര്‍ണ വിവരണങ്ങള്‍ ആദ്യം നല്‍കിയത് കാഞ്ഞിരപ്പ ള്ളി റിപ്പോര്‍ട്ടേഴ്‌സായിരുന്നു.

ദേശീയപാതയില്‍ മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വെളളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെരുവന്താനം ഭാഗത്തുനിന്നും തെറ്റായ ദിശയിലെ ത്തിയ കാര്‍ ബസ്റ്റാന്‍ഡ് കവാടത്തിനു സമീപം വച്ചു എതിര്‍ ദിശയിലെത്തിയ മുണ്ടക്കയം സ്വദേശിയുടെ കാറില്‍ തട്ടിയശേഷം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു.തുടര്‍ന്നു കൂട്ടിക്കല്‍ റോഡ് ജങ്ഷനില്‍ വച്ചു പിക്അപ് ജീപ്പിനിട്ടും മറ്റൊരുകാറിനും ഇടിച്ചു.

ഇതിന് ശേഷം ഇടിച്ച കാര്‍ റോഡിനു നടുവില്‍ നിര്‍ത്തി ഇട്ടശേഷം ഡ്രൈവര്‍ ഓടി രക്ഷ പെടുകയായിരുന്നു.ഇയാള്‍ മദ്യലഹരിയിലാണന്നും പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തെത്തിയ ഹൈവേ പോലീസ് ഇതിന് തയ്യാറായില്ലന്നും ആക്ഷേപമുണ്ട്.ഹോംഗാര്‍ഡ് സ്ഥലത്തുണ്ടായിരുന്നങ്കിലും യാതൊരു നടപടിയും സ്വീക രിച്ചില്ല.നാട്ടുകാരും പോലീസും ചേര്‍ന്നാണ് പാത മധ്യത്തില്‍ കിടന്ന കാര്‍ പിന്നീട് എടുത്തു മാറ്റിയത്.

കാറില്‍ നിന്ന്മദ്യ കുപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് വാഹനമുപേക്ഷിച്ച് കടന്നത് തങ്കമണി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയായ റോയി യാണന്ന് കണ്ടെത്തിയത്. വകുപ്പുതല അന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയം എസ് ഐ യോട് കട്ടപ്പന ഡിവൈഎസ്പി സംഭവത്തിന്റെ റിരപ്പാര്‍ട്ട് ആവശ്യപ്പെട്ടതായാണ് സൂചന.