കാഞ്ഞിരപ്പള്ളി:  ജയിച്ചവരും തോറ്റവരും, ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്ത വോട്ടര്‍മാരും അഞ്ചു വര്‍ഷം കൊണ്ട് പലതും മറന്നു. എന്നാല്‍ ഇതൊന്നും മറക്കാതെ, എല്ലാത്തിനും തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു വോട്ടറുണ്ട്.

മറവിലാണ്ടുപോയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ നാള്‍വഴികള്‍ ഓരോന്നും ഇവിടെ ഭദ്രം.പലരും പലതും മറന്നെങ്കിലും എല്ലാത്തിന്റെയും തെളിവുകളും ചിത്ര ങ്ങളും ശേഖരിച്ചിരിക്കുകയാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയും എ. എസ്. മുഹമ്മദ്.

നാമനിര്‍ദ്ദേശ പത്രിക നല്‍കിയതുമുതല്‍,പ്രചരണം,തിരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഭ വങ്ങള്‍,കാര്‍ട്ടൂണുകള്‍,പ്രാദേശിക രാഷ്ട്രീയ കൂട്ടുകെട്ടുകള്‍,വാര്‍ത്തയായ തന്ത്രങ്ങള്‍, പോളിങ്ങ് ദിവസം തുടങ്ങി ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന ആഹ്ലാദ പ്രകടനങ്ങളും ,സംഘര്‍ങ്ങളും വരെ ചിത്രങ്ങള്‍ സഹിതം മുഹമ്മദിന്റെ കൈയ്യിലുണ്ട്.നുണ പ്രചരണ ങ്ങളുമായി മുഹമ്മദിനെ സമീപിച്ചാല്‍ മുഹമ്മദ് തന്റെ തിരഞ്ഞെടുപ്പ് നാള്‍വഴിച്ചെപ്പ് തുറക്കും.

2010ല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഫല പ്രഖ്യാപനവും കഴിഞ്ഞ് അധികാരമേല്‍ക്കുന്നതു വരെയുള്ള പത്ര വാര്‍ത്തകളും ചിത്ര ങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. മുഖ്യ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും, ചിത്രങ്ങളും വലിയൊരു ബുക്കില്‍ വെട്ടിയൊട്ടിച്ച് സൂക്ഷിച്ചിരിക്കുകയാ ണ്. നാമ നിര്‍ദ്ദേശ പത്രിക നല്‍കിയതു മുതല്‍  ആഹ്ലാദ പ്രകടനങ്ങളും സംഘര്‍ഷങ്ങളും വരെ ചിത്രങ്ങള്‍ സഹിതം മുഹമ്മദിന്റെ കൈയിലുണ്ട്.

അതുകൊണ്ട് പലതും മറന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീ നേതാക്കളുടെയും ശ്രദ്ധയ്ക്ക്. നുണ പ്രചാരണങ്ങളുമായി മുഹമ്മദിനെ സമീപിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ മുഹ മ്മദ് തന്റെ തെരഞ്ഞെടുപ്പ് നാള്‍വഴി തുറക്കും.