സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ കുരോപ്പട ഗ്രാമത്തിനാകെ അഭിമാന നിമിഷം.സിവിൽ സർവീസ് പരീക്ഷയിൽ 301 റാങ്ക് നേടിയാണ് കൂരോപ്പട അരവിന്ദത്തിൽ ആര്യ. R നായർ നാടിന്റെ അഭിമാനമായി മാറി. ഉലക നായകൻ കമലഹാസൻ ചെന്നൈയിലെ വസതിയിൽ നല്കിയ സ്വീകരണമാണ് വി ജയതിളക്കത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നത്…
മധ്യ പ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറായി ജോലി ചെയ്യുന്ന ആര്യ ജോ ലിയ്ക്കൊപ്പം സിവിൽ സർവ്വീസ് പരിശീലിച്ച്  പരീക്ഷ എഴുതി ഉന്നതവിജയം നേടിയ പ്പോൾ കൂരോപ്പട എന്ന കൊച്ചുഗ്രാമമാകെ അഭിമാനത്തിന്റെ തിളക്കത്തിലാണ്. സിവി ൽ സർവ്വീസ് പരീക്ഷയിലെ ഉന്നത വിജയം സമ്മാനിച്ച നേട്ടങ്ങൾക്കൊപ്പം ജന്മനാടായ കൂ രോപ്പടയിൽ തിരിച്ചെത്തിയ ആര്യയ്ക്ക് പറയാൻ വിശേഷങ്ങൾ ഏറെയുണ്ട്. ചെന്നൈ യിൽ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ പ്രതിഭകളെ ആദരിക്കാനെത്തിയ ഉലകനായക ൻ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് വിരുന്നിന് ക്ഷണിച്ചതിന്റെ സന്തോഷ ത്തിലാണ് ആര്യ.
കുരോപ്പട അരവിന്ദത്തിൽ റിട്ട: ജോയിന്റ് ലേബർ കമ്മീഷണർ രാധ കൃഷ്ണൻ നായരു ടെയും റിട്ട. അദ്ധ്യാപിക സുജാതയുടെയും മൂത്ത മകളാണ് ആര്യ. R. നായർ. തന്റെ എ ല്ലാ നേട്ടങ്ങൾക്കും കൂട്ടായി നിന്ന മാതാപിതാക്കൾക്കൊപ്പമുള്ള ഒരോ നിമിഷങ്ങളുമാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവ് . സിവിൽ സർവ്വീസ് എന്ന മോഹത്തിന് പ്ര ധാന പ്രചോദനം അച്ഛനാണെന്ന് ആര്യ പറഞ്ഞു
കിടങ്ങൂർ കോളേജ് of എൻജിനീയറിംഗിൽ Electronics & Communication ൽ എൻജനീയ റിംഗ് ബിരുദം പൂർത്തിയാക്കിയ ആര്യ. പാല സിവിൽ സർവ്വീസ് Institute ൽ നിന്നും പരിശീലനം നേടിയെങ്കിലും സ്വയം പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിക്കാൻ സാ ധിച്ചതെന്നും പരിമിതകളെപ്പറ്റി ചിന്തിക്കാതെ കഠിന പരിശ്രമം ചെയ്താൽ എവിടെയും വിജയം കൈവരിക്കാനാകുമെന്നും ആര്യ പറഞ്ഞു. അതിനുദാഹരണമാണ് താനെന്നും ആര്യ പറഞ്ഞു
ആര്യയുടെ അനിയൻ അരവിന്ദ് R നായരും ചേച്ചിയ്ക്ക് പിന്നാലെ സിവിൽ സർവീസി ന്റെ പാത തിരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്നതായും ആര്യയുടെ കുടുംബ പറഞ്ഞു. ചേച്ചി യ്ക്ക് പിന്നാലെ അനിയനും കൂടി നേട്ടം കൈവരിക്കാനായാൽ അരവിന്ദം വീട്ടി ലേയ്ക്ക് സിവിൽ സർവ്വീസിന്റെ ഇരട്ട തിളക്കത്തം വിരുന്നെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കു ടുംബം.
അഭിമാന നിമിഷത്തിന്റെ നിറവിൽ നില്ക്കുമ്പോഴും എല്ലാ നേട്ടങ്ങളും ഒരു ചെറിയ ചിരിയിലൊതുക്കി തന്നെ തേടിയെത്തുന്ന പുതിയ പദവികൾക്കായ് കാത്തിരിക്കുക യാണ് ആര്യയും, അരവിന്ദം വീടും ഒപ്പം കൂരോപ്പട ഗ്രാമവും.