പന്ത്രണ്ട് മിനിട്ടിനുള്ളിൽ 180 പേരുടെ ശബ്ദം അനുകരിക്കുന്ന അരുൺലാലിന്റെ അടുത്ത ശ്രമം പത്തു മിനിട്ടു കൊണ്ട് 202 പേരുടെ ശബ്ദം അനുകരിക്കൽ.

കാഞ്ഞിരപ്പള്ളി: മുൻ രാഷ്ടപതി എ പി ജെ അബ്ദുൽ കലാം യൂറോപ്യൻ പാർലമെൻ റിൽ നടത്തിയ പ്രസംഗത്തിലാണ് ശബ്ദാനുകരണ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ,വി.എസ്.അച്യുതാനന്ദൻ ,എ.കെ.ആൻ റ്റണി, ഉമ്മൻ ചാണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് തുടങ്ങി രാഷ്ട്രീയ – സാമുഹ്യ-സാംസ്ക്കാക്കാരിക-സിനിമ – കായിക’ രംഗ ”ങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ശബ്ദം അതേപടി നിശ്ചിത സമയത്തിനുള്ളിൽ അനുകരിക്കുന്നത് അരുൺലാൽ നാലു മാസങ്ങൾ കൊണ്ടാണ് പരിശീലിച്ചത്.
വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വലിയ സ്ക്രീനിൽ തെളിയുമ്പോ ളാ ണ് കൃത്യമായി ശബ്ദം അനുകരിക്കുക.പത്തു മിനിട്ടു കൊണ്ട് 202 പേരുടെ ശബ്ദം അനുകരിച്ച് ഗിന്നസ് ബുക്കിൽ കയറി പറ്റാനുള്ള ശ്രമത്തിലാണ് അരുൺലാൽ.ഇതിനായി അപേക്ഷ കൊടുത്ത് കാത്തിരി ക്കുകയാണ്.ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ഏറ്റവും കൂടുതൽ ചാർക്കോൾ ചിത്രങ്ങൾ വരച്ചതിന് ഒൻപത് ദേശീയറിക്കാർഡുകൾ സ്വന്തമാക്കിയ അരുൺലാൽ മുൻ രാഷ്ട പതിപത്തനാപുരത്ത് എത്തിയപ്പോൾ താൻ വരച്ച ചിത്രങ്ങൾ അദേഹത്തിന് സമ്മാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റേയുo വരച്ച ചിത്രങ്ങൾ തിരുവനന്തപുര ത്ത് എത്തി നേരിട്ട് സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ ചെട്ടി പറമ്പ് ലെയ്നിൽ ചെമ്പകത്തുങ്കൽ മനോ ഹരൻ – വിജയമ്മ ദമ്പതികളുടെ മൂത്ത മകനായ അരുൺലാൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ, ചിറക്കടവ് സെൻറ്റ് ഇംഫ്രേം സ് ഹൈസ്കൂൾ, കാള കെട്ടി അച്ചാമ്മ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി.തുടർന്ന് പാലാ പോളിടെക്നിക്കൽ സ്കൂളിലും പഠിച്ചു. പിന്നീട് ബി ടെക്ന് തിരുവനന്തപുരത്തായിരുന്നു പഠനം.
ഇപ്പോൾ തിരുവനന്തപുരത്ത് സോഫ്റ്റ് വെയർ എൻജിനീയറായി ജോലി നോക്കുന്നു. ഭാര്യ വൈദേഹി നാഷണൽ ഇൻഫോമാറ്റിക് സെൻറ്റർ (എൻ.ഐ.സി.) സോഫ്റ്റ് വെയർ എൻജിനീയറാണ്. സഹോദരൻ പ്രവീൺ ലാൽ ഹൈദരാബാദിൽ ടാക്സ്
 കൺസൾട്ടന്റായി ജോലി ചെയ്യുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പ് നടത്തുന്ന ഈ കാരന് സർവ്വ പിൻതുണയുമായി കുടുംoഗങ്ങൾ കൂട്ടിനുണ്ട്
ചെറുപ്രായത്തിൽ തന്നെ ചിത്രരചനയ്ക്കും മിമിക്രിയ്ക്കും ഒട്ടേറെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.