പൊന്‍കുന്നം :പൊന്‍കുന്നത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മോഷണം പോയത് രണ്ടു ബൈക്കുകള്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏ റ്റുമാനൂരില്‍ നിന്നും പിടിയിലായ പ്രതിയെ കണ്ട് പോലീസ് ഞെട്ടി. പ്രാ യപൂര്‍ത്തിയാകാത്ത വെറുമൊരു പയ്യന്‍.ബൈക്കില്‍ ചുറ്റുന്നത് ഹരമാ ക്കിയ പ്രതിക്ക് സ്വന്തമായി ബൈക്കിലാത്തതാണ് മോഷണത്തിന് കാര ണം. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.ഇനി ദുര്‍ഗുണപരി ഹാര പാഠശാലയില്‍..

മംഗളം കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടര്‍ തോമസ് കുട്ടി കുളവട്ടത്തിന്റെ ബൈക്ക് ചൊവ്വാ ഴ്ചയും,പൊന്‍കുന്നം ഇന്‍സ്പെയര്‍ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനായ ചിറ ക്കടവ് പാറക്കടവ് സ്വദേശി കെ.പി.അര്‍ജുന്റെ ബൈക്ക് ബുധനാഴ്ചയുമാണ് പ്രതി മോഷ്ടിച്ചത്.കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തിന് സമീപത്ത് താമസിക്കുന്ന പ്രതിയെ പോ ലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ബുധനാഴ്ച വൈകിട്ട് കെ.വി.എം. എസ്.കവലയില്‍ നിന്ന് അര്‍ജുന്റെ മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യവേ ഏറ്റുമാനൂ രില്‍ വെച്ച് വാഹനപരിശോധനക്കിടെ പിടികൂടുകയായിരുന്നു.പാലപ്ര വില്ലന്‍ചിറ സ്വദേശിയാണ് പ്രതി. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

വാഹനപരിശോധനക്കിടെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊന്‍കുന്നം പോലീസിന് പ്രതിയെ കൈമാറി. തുടര്‍ന്ന് ചോദ്യം ചെ യ്തപ്പോഴാണ് ചൊവ്വാഴ്ച പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന മംഗളം റിപ്പോര്‍ട്ടര്‍ ചിറക്കടവ് കുളവട്ടം തോമസ്‌കുട്ടി കുളവട്ടത്തിന്റെ ബക്കും മോഷ്ടിച്ചത് ഇയാള്‍ തന്നെയാണെന്നു തെളി ഞ്ഞു. ചോറ്റി മാങ്ങാപ്പാറയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പ്രതി കാട്ടിക്കൊടുക്കുകയായിരുന്നു.

ജില്ലാപോലീസ് മേധാവിയുടെ എസ്.ഹരിശങ്കറുടെ നിര്‍ദേശാനുസരണം പൊന്‍കുന്നം സി.ഐ.കെ.ആര്‍.മോഹന്‍ദാസ്, എസ്.ഐ. എ.സി.മനോ ജ്കുമാര്‍, എ.എസ്.ഐ. പി.എച്ച്.ഹാഷിം തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു അന്വേഷണം.

LEAVE A REPLY