പള്ളിക്കത്തോട് അരവിന്ദ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡനെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേ ശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കത്തോട് പോലീസ് കേസ് എടുത്തത്. പ്രതിയായ ഹോസ്റ്റൽ വാർഡനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടു ണ്ട്.
കോട്ടയം സ്വദേശിയായ മുപ്പതുകാരനെയാണ് പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയി ലെടുത്തിരിക്കുന്നത്. ആറുമാസത്തോളം ആയി നടന്ന പീഡന വിവരമാണ് പുറത്തുവ ന്നത്. കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡനത്തിന് ഇരയാക്കുന്നതായി പരാതി ഉയർ ന്നതിനെ തുടർന്ന് കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിദേശ ത്തായിരുന്നു മാതാപിതാക്കൾ. കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈൻ നൽകിയിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച ശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസ് കൈമാറുകയായിരുന്നു.തുടർന്നാണ് പള്ളിക്ക ത്തോട് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.