എരുമേലി മണിമലയാറ്റില്‍ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. കുറുവാ മൂഴി പാല ത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.ഊട്ടി നീല ഗിരി സ്വദേശി ശശികുമാര്‍ (25) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.ശബരിമലയ്ക്ക് പോകാനായെത്തിയ സം ഘം സമീപത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ ആറ്റില്‍ കുളിക്കാനിറങ്ങുകയാ യിന്നു ശശികുമാര്‍.കയത്തിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതോടെ ഒപ്പമുള്ളവര്‍ ബഹ ളം വച്ച് ആളെ കൂട്ടിയെങ്കിലും രക്ഷിക്കുവാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

LEAVE A REPLY