ഉമ്മൻ‌ചാണ്ടിയുടെ വേർപാട് വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ലെന്ന് എരു മേലി പേട്ടക്കവലയിൽ നടന്ന അനുസ്മരണ സമ്മേളനം.മുണ്ടക്കയം ബ്ലോക്ക് കോൺ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നേതാക്കൾ പങ്കെടുത്തു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബിനു മറ്റക്കര അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പി എ സലീം മുഖ്യ പ്രഭാഷണം നടത്തി.എരുമേലി അസംഷൻ ഫെറോന ചർച്ച് വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, എരുമേലി നൈ നാർ ജുമാ മസ്ജിദ് ഇമാം അൽഹാഫീസ് റിയാസ് അഹമ്മദ് മൗലവി, എസ്എൻഡിപി യൂണിയൻ പ്രതിനിധി ഉണ്ണികൃഷ്ണൻ, സിപിഎം മുൻ ലോക്കൽ സെക്രട്ടറി പി കെ ബാ ബു, ബിജെപി ജില്ലാ കമ്മിറ്റിയംഗം അനിയൻ എരുമേലി, സിപിഐ ലോക്കൽ സെക്ര ട്ടറി അനുശ്രീ സാബു, മുസ്ലിംലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് നൗഷാദ് കുറുങ്കാട്ടിൽ, ജ നാധിപത്യ കേരള കോൺഗ്രസ് ഭാരവാഹി ജോസ് പഴയതോട്ടം, ആർഎസ്പി നേതാവ് പി കെ റസാക്ക്, സിഎംപി ഭാരവാഹി പി സി ഉലഹന്നാൻ, ഐഎൻഎൽ ഭാരവാഹി സലിം വാഴമറ്റം, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, മുൻ ബ്ലോക്ക് കോ ൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റോയി കപ്പലുമാക്കൽ, മുതിർന്ന കോൺഗ്രസ്‌ നേതാവ് വിഎസ് ഷുക്കൂർ, സാമൂഹ്യ പ്രവർത്തകൻ രവീന്ദ്രൻ എരുമേലി, എരുമേലി ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി, വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ, കോ രുത്തോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി വി ജോസഫ്, സജി കൊട്ടാരം, ടി എം ഹനീഫ , ബ്ലോ ക്ക് പഞ്ചായത്ത് മെമ്പർമാരായ മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ ആർ രാജപ്പൻ നായർ, ലിസി സജി, ജിജിമോൾ സജി, മറിയാമ്മ പുറ്റുമണ്ണിൽ, അനിത സന്തോഷ്, സുനിൽ മണ്ണിൽ, മാത്യു ജോസഫ്, പ്രകാശ് പള്ളിക്കുടം, ബെന്നി ചേറ്റുക്കുഴി, ഷെർലി, നാസർ പനച്ചി, കോൺഗ്രസ്‌ നേതാക്കളായ പി സി രാധാകൃഷ്ണൻ, സലിം കണ്ണങ്കര, ബി ജയചന്ദ്രൻ, ഷാജി തുണ്ടിയിൽ, റെജി അമ്പാറ, ഷെഹിം വിലങ്ങുപാറ, അബു ഉബൈദത്ത്, രാജൻ, സുരേന്ദ്രൻ കൊടിത്തോട്ടം, മോഹൻദാസ് പഴുമല,പി കെ രമേശൻ,ആന്റണി ആലപ്പാട്ട്, ജോയ് തെക്കുംകൂട്ടം, പി കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.