ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിക്ക് ബാങ്ക് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 32,21,895.30 രൂപയുടെ സമ്പാദ്യം. ഭാര്യ ഗ്രേസ് ആന്‍റോയ്ക്ക് 9,78,905.51 രൂ പയുടെ സമ്പാദ്യമാണുള്ളത്. ഇന്നലെ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്ഥാനാര്‍ഥി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.നാമനിര്‍ദേശം സമര്‍പ്പിക്കുന്ന ദിവസം ആന്‍റോയുടെ കൈവശം 50,000 രൂപയും ഭാര്യയുടെ കൈവശം 20,000 രൂപയുമുണ്ട്.

മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന 2011 മോഡല്‍ സ്വിഫ്റ്റ് കാറും 12 ലക്ഷം രൂപ വില മതിക്കുന്ന 2016 മോഡല്‍ ഇന്നോവയും സ്ഥാനാര്‍ഥിക്കുണ്ട്. സ്ഥാനാര്‍ഥിയുടെ കൈവശം 32 ഗ്രാമും ഭാര്യയുടെ കൈവശം 120 ഗ്രാമും സ്വര്‍ണവുമുണ്ട്. മക്കളുടെ കൈവശമുള്ള 60 ഗ്രാം സ്വര്‍ണത്തിന്‍റെ കണക്കും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കൂടി കണക്കാക്കിയാണ് സ്ഥാനാര്‍ഥി 32.21 ലക്ഷം രൂപയുടെ സമ്പാദ്യത്തിന്‍റെ കണക്ക് നല്‍കിയിട്ടുള്ളത്.47,23,227 രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഭാര്യയുടെ പേരില്‍ 30 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.

കൂടാതെ ആന്‍റോയുടെ ഉടമസ്ഥതയില്‍ 8,60,688 രൂപയുടെ കാര്‍ഷിക ഭൂമിയും ഭാര്യയു ടെ ഉടമസ്ഥതയില്‍ 6,85,296 രൂപ വിലമതിക്കുന്ന ഭൂമിയും ഉണ്ട്. ശബരിമല യുവതീപ്ര വേശനവുമായി ബന്ധപ്പെട്ട പമ്പയില്‍ നിരോധനാജ്ഞ ലംഘിച്ചകേസാണ് ആന്‍റോയുടെ പേരിലുള്ളത്. പമ്പ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ജാമ്യമെടുത്തിട്ടുണ്ട്.