സിറ്റിങ് എംപി ആന്റോ ആന്റണി പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ മത്സരിക്കു വാൻ തീരുമാനമായി.പത്തനംതിട്ടയിൽ‍ ആന്റോയ്ക്കു പകരം ഉമ്മൻ‍ചാണ്ടി മത്സരിച്ചേ ക്കും എന്ന് കരുതിയെങ്കിലും,ഉമ്മൻ‍ചാണ്ടി ഇത്തവണ മത്സരിക്കുവാനില്ല എന്നറിയിച്ച തോടെ ആന്റോ ആന്റണിയെ സ്ഥാനാർഥിയാക്കുവാൻ കോൺഗ്രസ് ഹൈകമാൻഡ് തീരു മാനിക്കുകയായിരുന്നു.സിറ്റിങ് എംപിമാർ‍ക്കെല്ലാം സീറ്റ് നല്‍കണമെന്ന എഐസി സി നിർ‍ദേശമുള്ളതിനാൽ‍ ആന്റോയുടെ സ്ഥാനാർത്ഥിത്വം എളുപ്പമായി.

കെ.സി വേണുഗോപാലും മല്ലികാർജുന ഖാർഗയും ഉൾപ്പെടെയുള്ള നേതാക്കൾ ആന്റോ വേണ്ടി നിലയുറപ്പിച്ചതോടെ സ്ഥാനാർത്ഥിത്യം ഉറപ്പാകുകയായിരുന്നു.ആദ്യവട്ട ചർച്ച കളിൽ പത്തനംതിട്ട ഡിസിസിയിലെ ചില അംഗങ്ങൾ ആന്റോയ്ക്കു എതിരായി രുന്നു. എതിർ‍പ്പുമായി ചില നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ‍ സെക്രട്ടറി മുകുൾ‍ വാസ്‌നിക്കിനെ കാണുകയും.

പത്തനംതിട്ട ഡിസിസി കെപിസിസിക്ക് നല്‍കിയ സാധ്യതാ പട്ടികയിൽ നിന്ന് ആന്റോ യെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതി ർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ കാര്യങ്ങൾ രമ്യതയിൽ പര്യവസാനിച്ചു.