ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് മു​ന്പാ​കെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ക​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് – എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, മു​സ്്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം എ​ത്തി​യാ​ണ് ആ​ന്​റാ ആ​ന്‍റ​ണി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

രാ​വി​ലെ 11 ഓ​ടെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ എ​ത്തി യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് തി​രി​ച്ച​ത്.

യു​ഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ റ്റി. ​തോ​മ​സ്, ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, പി.​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ.​ഷം​സു​ദ്ദീ​ൻ, ഘ​ട​ക ക​ക്ഷി നേ​താ​ക്ക​ളാ​യ ടി.​എം. ഹ​മീ​ദ്, ജോ​ർ​ജ് വ​ർ​ഗീ​സ്, ശ്രീ​കോ​മ​ള​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ഘ​ട​ക​ക​ക്ഷി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​യ​വ​ർ ഡി​സി​സി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.