കാഞ്ഞിരപ്പള്ളി ഇടപ്പള്ളി പള്ളി പ്രസിഡന്റ് ഷിബിലി വട്ടപ്പാറയുടെ എൺപതോളം വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി.ഇദ്ദേഹവും കുടംബവും വിദേശത്ത് പോയ സമയത്താണ് വാഴകൾ സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചതായിട്ടാണ് പരാതി. വീടിനോട് ചേർന്നുള്ള ഇരുപത് സെന്റ് സ്ഥലത്ത് കക്ഷിചെയ്തിരുന്ന കുലച്ചതും കുല ക്കാത്തതുമായ എൺപതോളം വാഴകളാണ് വെട്ടി നശിപ്പിച്ചിരിക്കുന്നത്.

വിദേശത്തും നിന്നും കഴിഞ്ഞ ദിവസം എത്തിയപ്പോളാണ് സംഭവം അറിഞ്ഞത്.വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കഴിഞ്ഞ മാസം ഇരുപത്തൊന്നാം തീയതി രാവിലെ ഏഴുമണിക്കാണ് സംഭവങ്ങൾ നടന്നത് എന്നു വ്യക്തമാകുന്നുണ്ട്.എത്രയും വേഗം ഇതി നെതിരെ നടപടി സ്വീകരണിക്കണമെന്ന് ഇദ്ദേഹം ആവിശ്യപ്പെട്ടു.

LEAVE A REPLY