കാഞ്ഞിരപ്പളിയിലെ ജനകീയ എസ്ഐയായിരുന്നു എഎസ് അൻസിൽ ഇനി സിഐ. നിലവിൽ സ്പെഷ്യൽ ബ്രാഞ്ചിൽ എസ് ഐയായിരുന്ന അൻസിൽ നാളെ മുതൽ വി ജിലൻസിൽ സി.ഐയായി ചുമതതയേൽക്കും. കോടതി വിധിയേ തുടർന്ന് വീട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട ബബിതയെന്ന വീട്ടമ്മക്കും മകൾക്കും തലചായ്ക്കാൻ സ്വന്ത മായി വീട് നിർമ്മിച്ച് നൽകിയത് ഉൾപ്പെടെ കാഞ്ഞിരപ്പള്ളിക്കാർ ഇന്നും നന്ദിയോടെ ഓർക്കുകയാണ് അനസിലിനെ. യുവാക്കളെ കാർന്ന് തിന്നുന്ന കഞ്ചാവ് ഉൾപ്പെടെയുള ലഹരി മാഫിയയെ ഒരു പരിധിവരെ അൻസിലന് കാഞ്ഞിരപ്പള്ളിയിൽ തടയിടുവാൻ കഴിഞ്ഞിരുന്നു.

പോലീസ് സേനക്ക് നൽകിയ മികച്ച പ്രവർത്തനത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ രണ്ടു തവണയും ഏഴ് തവണ ഗുഡ് സർവീസ് എൻട്രിയും ലഹരിവസ്തുക്ക ൾ ക്കെതിരെയുള്ള മികച്ച പ്രവർത്തനത്തിനും ജില്ലാ പോലീസ് മേധാവിയുടെയും ബഹു മതികൾ കരസ്ഥമാക്കിയിട്ടുണ്ട് അൻസിൽ.