കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മുക്കടവ്- ആനിത്തോട്ടം ചെക്ക്ഡാമിന്റെയും ഇതോ ടൊപ്പമുള്ള   കോസ് വേയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.43 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ചെക്ക്ഡാമിന്റെയും കോസ് വേയുടെയും നിർ മ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യ ങ്ങൾക്കാണ് പരിഹാരമാകുന്നത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആറാം വാർഡിൽ മുക്കടവ് -ആനിത്തോട്ടം ചെക്ക്ഡാമി ന്റെയും, ബിഷപ് ഹൗസ് – ആനിത്തോട്ടം കോസ് വേയുടെയും നിർമ്മാണ പ്രവർത്തന ങ്ങൾ പുരോഗമിക്കുകയാണ്.  മുക്കടവ്,ആനിത്തോട്ടം പ്രദേശത്തെ ജനങ്ങളുടെ ദീർഘ കാലത്തെ ആവശ്യമായിരുന്നു ജലലഭ്യത . മേലരുവിയിൽ നിന്നും ആരംഭിക്കുന്ന മുക്ക ടവ് തോട് ഇതിലെ ഒഴുകുന്നുണ്ടെങ്കിലും വേനൽക്കാലമെത്തിയാൽ തോട്ടിലും, പരിസര പ്രദേശത്തെ ജല ശ്രോതസ്സുകളിലെങ്ങും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ഇതോടെപ്പ മാണ്  വഴിയില്ലാതെ  ഇവർ അനുഭവിക്കുന്ന ദുരിതം.കാഞ്ഞിരപ്പള്ളി ടൗണിന്റെ സമീ പത്തുള്ള ഈ പ്രദേശത്തെ ആളുകൾ കിലോമീറ്റർ സഞ്ചരിച്ച് വേണം ടൗണിൽ എത്താൻ.
എന്നാൽ ചെക്ക് ഡാമിന്റെയും കോസ് വേയുടെയും നിർമ്മാണം പൂർത്തിയായാൽ ഇവ രുടെ ദുരിതങ്ങൾ പരിഹാരമാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് 43 ലക്ഷം രൂപ ചിലവഴി ച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വാർഡംഗം ബീനാ ജോബി പറഞ്ഞു.
ചെക്ക് ഡാം നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ 500 ഓളം കുടുംബങ്ങളു ടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും, എത്രയും വേഗം പണി കൾ തീർക്കാൻ സാധിക്കുമെന്നും വാർഡംഗം പറഞ്ഞു.
പൊൻകുന്നം പ്രദേശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ടൗണിലെ ഗ താഗതകുരുക്ക് ഒഴിവാക്കി ഈരാറ്റുപേട്ടയ്ക്കും, മുണ്ടക്കയത്തേയ്ക്കും പോകുന്നതി നുള്ള ബൈപ്പസായും ഈ റോഡിനെ ഉപയോഗിക്കാൻ കഴിയും…