കനത്ത മഴയില്‍ എരുമേലി കണമല എയ്ഞ്ചല്‍വാലിയില്‍ ആയിരത്തോ ളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍.ശബരിമല വനത്തില്‍ ദിവസങ്ങ ളായി തുടരുന്ന ശക്തമായ മഴക്കൊപ്പം ശബരിഗിരി പദ്ധതിയിലെ കക്കി, പമ്പാ അണക്കെട്ടുകളുടെ ഷട്ടറുകളുകള്‍ തുറന്നതോടെ എരുമേലി,കണമ ല,എയ്ഞ്ചല്‍വാലി,പമ്പാവാലി പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപെട്ടു. ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഇവിടേക്ക് ഭക്ഷണം,വൈദ്യസഹായം എന്നിവക്കായി ഹെലികോപ്റ്റര്‍ മാര്‍ഗം ഉപയോഗിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടങ്ങളെ അറിയിച്ചു.സപ്ലൈ വകുപ്പുമായി കോട്ടയം കളക്ടര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എയ്ഞ്ചല്‍വാലിയില്‍ റേഷന്‍ കടയിലെ ഭക്ഷണ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കണമലയില്‍ കഴിഞ്ഞയിടെ നിര്‍മിച്ച ഉയരമേറിയ പാലം ഒഴികെ മറ്റെ ല്ലാ പാലങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി.വനത്തില്‍ നിന്നും മൃഗങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടെന്നും വനാതിര്‍ത്തികളിലെ സുരക്ഷിത സ്ഥാന ത്തെത്തിയേക്കുമെന്നും ആശങ്കയുണ്ട്.ശബരിമല വനത്തില്‍ മഴ നിലച്ചിട്ടി ല്ലാത്തതിനാല്‍ പമ്പയിലേക്ക് ശബരിഗിരി പദ്ധതിയുടെ ഡാമുകളില്‍ നി ന്നും കൂടുതല്‍ വെള്ളമാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ത്.  മുണ്ടക്കയം കോരുത്തോട്ടിലെ അഴുതയാറ്റിലെ തോപ്പിൽ കടവ് പാലം ഒലിച്ചു പോയി.കോരുത്തോട് മൂഴിക്കൽ ഭാഗത്തിലെ ആയിര ത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ

പ്രളയം അരികിലെത്തിയത് നേരില്‍ കണ്ട് മക്കളെയും ഭാര്യയെയും വലിച്ചെടുത്ത് ജീവനും കൊണ്ടോടിയവര്‍ പമ്പാവാലിയില്‍ ഒന്നും രണ്ടു മല്ല,നിരവധി കുടുംബങ്ങളാണ്.കഴിഞ്ഞ രാത്രിയില്‍ ഇവരെല്ലാം അനുഭ വിച്ചത് മരണമുഖത്ത് എത്തിയ യാതനയായിരുന്നു.ചരിത്രത്തില്‍ ഒരിക്ക ലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് പമ്പയിലും അഴുതയിലും, എയ്ഞ്ചല്‍വാലിയിലും മുക്കംപെട്ടിയിലും.
മൂന്ന് വശം വനവും ഒരു വശം പമ്പാ നദിയും ആയ ഇവിടേക്ക് എത്താന്‍ ഇനി ഗതാഗത മാര്‍ഗമില്ല.പുറം ലോകവുമായി ആകെയുള്ള ബന്ധം ഫോ ണ്‍ ആയിരുന്നു. അതാകട്ടെ വൈദ്യുതി നിര്‍ത്തി വെച്ചതോടെ  ഉപയോഗ മില്ലാതായി. മൂന്ന് വശം വനവും ഒരു വശം പമ്പാ നദിയും ആയ ഇവിടേ ക്ക് എത്താന്‍ ഇനി ഗതാഗത മാര്‍ഗമില്ല. പുറം ലോകവുമായി ആകെയു ള്ള ബന്ധം ഫോണ്‍ ആയിരുന്നു.