കാഞ്ഞിരപ്പള്ളിയിൽ അംഗൻവാടി കുത്തിത്തുറന്ന് മോഷ്ടാവ് അപഹരിച്ചത് ആറു രൂ പ.കുട്ടികളുടെ കുടുക്ക പൊട്ടിച്ച ഗതികെട്ട മോഷ്ടാവ് ആരെന്ന് തിരഞ്ഞ് പോലീസും പൊ തുജനവും.കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് അംഗൻവാടികുത്തിതുറന്ന മോഷ്ടാവ് കുട്ടി കളുടെ കുടുക്കയിൽ ഉണ്ടായിരുന്ന ആറ് രൂപ അപഹരിച്ചത്.മേശവലിപ്പും, അലമാര യും അരിച്ചുപെറുക്കിയെങ്കിലും ഒന്നും ലഭിക്കാത്ത മോഷ്ടാവ് ഒടുവിൽ കുട്ടികളുടെ സമ്പാദ്യപെട്ടി പൊട്ടിച്ചാണ് ആകെയുണ്ടായിരുന്ന ആറ് രൂപയുടെ നാണയ തുട്ടുകൾ കവർന്നത്.
ഇത്ര ഗതികെട്ട മോഷ്ടാവ് ആരെന്ന് തിരയുകയാണ് ഇപ്പോൾ പോലീസും പൊതുജനവും. മുൻവശത്തെ താഴ് തകർക്കാൻ ശ്രമിച്ച മോഷ്ടാവ് ഇതിന് കഴിയാതായതോടെ പുറക് വ ശത്തെ താഴ റത്താണ് അംഗൻവാടിക്ക് ഉള്ളിൽ കയറിയത്.അലമാരകൾ അടക്കം തുറന്ന് പരിശോധിച്ച നിലയിലായിരുന്നു. റൂമിനുള്ളിലെ വസ്തുവകകളും വാരിവലിച്ചിട്ടിരു ന്നു.മേശവലിപ്പിൽ ഉണ്ടായിരുന്ന താക്കോലെടുത്താണ് അലമാരകൾ തുറന്നത്.രാവിലെ അയൽവാസികളാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
ഇവരാണ് അംഗൻവാടി ജീവനക്കാരെ വിവരമറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അംഗൻവാടി അധികൃതർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നല്കി. നാളുകളായി മേഖലയിൽ മോഷണം പതിവായതായും പരാതി ഉയർന്നിട്ടുണ്ട്.

LEAVE A REPLY