അഞ്ചിലിപ്പ വിശുദ്ധ പത്താംപീയുസ് പള്ളിയിൽ വിശുദ്ധ പത്താംപീയൂസിന്‍റെയും വി ശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ 13 മുതൽ 15 വരെ നടക്കുമെ ന്ന് വികാരി ഫാ. തോമസ് നിരപ്പേൽ അറിയിച്ചു. 13ന് വൈകുന്നേരം 3.45ന് കൊടിയേ റ്റ്, നാലിന് വിശുദ്ധ കുർബാന, 5.30ന് സെമിത്തേരി സന്ദർശനം. 14ന് വൈകുന്നേരം 4.45ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും. അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് കുരിശടികളിലേക്ക് പ്രദക്ഷിണം, രാത്രി 8.40ന് ആകാശ വിസമയം, 15ന് രാവിലെ 6.25ന് വിശുദ്ധ കുർബാന – ഫാ. മാത്യു വയലുങ്കൽ, വൈകുന്നേരം നാ ലിന് വിശുദ്ധ കുർബാന – ഫാ. ജസ്റ്റിൻ പഴേപറന്പിൽ, 6.30ന് കുരിശടി ചുറ്റി പ്രദക്ഷി ണം, രാത്രി 7.15ന് സ്നേഹവിരുന്ന്.