പിണ്ണാക്കനാട് :ചേറ്റുതോടിന് സമീപം സംസ്‌കാരശുശ്രൂഷയില്‍ മൃതദേഹം വഹിക്കുന്നതിനായി എത്തിച്ച ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ക്ക് സാ രമായ പരിക്ക്.വാഹനത്തിന്റെ ഡ്രൈവര്‍ ചെമ്മലമറ്റം സ്വദേശി കുന്ന ത്ത് ജോര്‍ജിന്(72) ആണ് പരുക്കേറ്റത്.ജോര്‍ജിനെ ഗുരുതര പരിക്കുകളോ ടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.വീട്ടില്‍ നിന്നും മൃതദേഹം പള്ളി യിലേക്ക് എത്തിക്കുന്നതിനായാണ് വാഹനം എത്തിയത്.വാഹനം തിരിക്കുന്നതിനിട യില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

LEAVE A REPLY