സാങ്കേതിക സര്‍വ്വകലാശാല റിസേര്‍ച്ചര്‍ ഓഫ് ദി ഈയര്‍ – 2018 അവാര്‍ഡ് ഡോ. സോണി സി ജോര്‍ജിന്…

കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ( കെ.റ്റി.യു) റിസേര്‍ച്ചര്‍ ഓഫ് ദി ഇൗ യര്‍ – 2018 അവാര്‍ഡ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളേജ് റിസേ ര്‍ച്ച് വിഭാഗം ഡീനും സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറു മായ ഡോ. സോണി സി ജോര്‍ജിന്.ത്രിശൂര്‍ ഗവണ്‍മെന്‍െ്‌റ എന്‍ജിനീയറിങ്ങ് കോളേജി ല്‍ നടത്തപ്പെട്ട ത്രിദിന കെ.റ്റി.യു ടെക്‌ഫെസ്‌ററ്  സമാപന സമ്മേളനത്തില്‍ സംസ്ഥാന ക്യ ഷിവകുപ്പ് മന്ത്രി ശ്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. കേരള സാങ്കേതി ക സര്‍വ്വകലാശാലയുടെ കീഴിലുളള 164  എന്‍ജിനീയറിങ്ങ് കോളേജുകളിലെ അധ്യാപക രില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചാണ് ഈ സെലക്ഷന്‍ നടത്തുന്നത്.

സ്വര്‍ണ്ണമെഡല്‍, പ്ര ശംസാപത്രം, 25000 രൂപയുടെ ക്യാഷ്‌പ്രൈസ് എന്നിവ അടങ്ങുന്നതാ ണ്  റിസേര്‍ച്ചര്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ്.  കൂടാതെ 15 ലക്ഷം രൂപയുടെ റിസേര്‍ച്ച് ഗ്രാന്റും.ഫെലോ ഓഫ് റോയല്‍ സൊസൈറ്റി ഒഫ് കെമിസ്ട്രി, ലണ്ടന്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസ്സോസിയേഷന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, കേന്ദ്രഗവ. സയന്‍സ് ആ ന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റ ഫാസ്റ്റ് ട്രാക്ക് അവാര്‍ഡ് ഫോര്‍ യംഗ് റിസേര്‍ച്ചഴ്‌സ്  എന്നീ ബഹുമതികളും ഡോ. സോണി സി ജോര്‍ജ് നേരത്തെ നേടിയിട്ടുണ്ട്.മാന്നാനം കെ. ഇ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാ ശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേ റ്റും നേടിയ ശേഷം  ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് ബെളയ്‌സ് പാസ്‌കല്‍, ദക്ഷിണ കൊറിയയിലെ ഇന്‍ഹാ  യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവ കരസ്ഥമാക്കിയ ഡോ. സോണി കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളേജ് സ്്ഥാപിതമായ 2001 ല്‍ തന്നെ അവിടെ അധ്യാപകനായി ചേര്‍ന്നു.

ബേസിക് സയന്‍സ് വിഭാഗം തലവന്‍, പരീക്ഷാവിഭാഗം മേധാവി, സ്‌ററുഡന്‍സ് കൗണ്‍ സില്‍ സ്റ്റാഫ് അഡൈ്വസര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍്‌റ് അധ്യക്ഷന്‍ എന്നീ ചുമതലകളും വഹിച്ചശേഷമാണ് റിസേര്‍ച്ച് വിഭാഗം ഡീന്‍ എന്ന സ്ഥാനത്തേക്ക് തെര ഞ്ഞടുക്കപ്പട്ടത്.കോട്ടയം പാറമ്പുഴ ചാത്തുകുളം പരേതനായ ഒ വി വറുഗീസി ന്റയും മേരി വറുഗീസിന്റയും പുത്രനാണ്. മണിമല കരിക്കാട്ടൂര്‍ സി സി എം ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ അധ്യാപിക ബെറ്റ്‌സി എന്‍ തോമസ് ആണ് ഭാര്യ. മക്കള്‍ കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോര്‍ജ് സോണി, ജോഹാന്‍ തോമസ് സോ ണി.

LEAVE A REPLY