കാഞ്ഞിരപ്പള്ളി: അധ്യാപകര്‍ ഋഷിതുല്യരാണെന്നാണ് സങ്കല്‍പ്പം. ഇവിടെ ഈ അധ്യാപി ക അങ്ങനെയാണ്. ആധ്യാത്മികാചാര്യന്മാര്‍ അധ്യേതാക്കള്‍ക്കു ഭൗതികവിദ്യാഭ്യാസവും നല്‍കിയിരുന്നതു പോലെയാണ് ഓരോ വിദ്യാര്‍ഥിയും ആലീസ് ടീച്ചറിന്റെ പാഠ്യഭാഗം പഠിച്ചിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മിക ജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാര്‍ഗങ്ങളാണെന്നും ഈ അധ്യാപിക വിശ്വിസിക്കുന്നു. എഴു ത്തുപള്ളികളിലെ ആശാന്‍ എഴുത്തച്ഛനായ പോലെ അധ്യാപനത്തിന്റെ മുപ്പത്തിരണ്ട് വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കി പടിയിറങ്ങുകയാണ് ആലീസ് ടീച്ചര്‍. വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കിയാക്കി പ്രിയ ടീച്ചറുടെ വേര്‍പാട് ഒരു തീരാനഷ്ടമാ കുകയാണ് വരും തലമുറയ്ക്ക്.

തങ്ങളുടെ പ്രിയഅധ്യാപിക സ്‌കൂള്‍ ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതിന്റെ വേദന യിലാണ് വിദ്യാര്‍ഥികളും. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവങ്ങള്‍ പകര്‍ന്ന് നല്‍കിയ അധ്യാപികയാണ് ആലീസ് ടീച്ചര്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ടീച്ചര്‍ക്കു ള്ള പങ്ക് വളരെ വലുതാണ്. നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായിച്ചും, കലാമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് കഴിവ് തെളിയിക്കുന്നതിനും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായും ടീച്ചര്‍ നല്‍കിയ സഹായങ്ങള്‍ സീമാതീതമാണ്. 2015ല്‍ 1000 വിദ്യാര്‍ഥികളെ പങ്കെടിപ്പിച്ചു കൊണ്ടുള്ള തിരുവാതിര കളി ഇതിനുള്ള ഏറ്റവും വലിയൊരു ഉദാഹരണമാണ്. ആലീസ് ടീച്ചര്‍ സ്വന്തം കൈയ്യില്‍ നിന്നും പണ മെടുത്താണ്് വിദ്യാര്‍ഥികളെ ഇതിനായി ഒരുക്കിഅരങ്ങിലെത്തിച്ചത്. സെന്റ് മേരീസ് സ്‌കൂളിലെ 70 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നസ്രാണി മങ്ക മത്സരവും ക്രിസ്തുമസ് ആഘോഷവും വിദ്യാര്‍ഥികളുടെ മധുര ഓര്‍മ്മകളായി. ടീച്ചറിന്റെ പ്രവര്‍ ത്തനങ്ങളില്‍ ഭാഗമാകാതെ വന്നത് ഒരു തീരാനഷ്ടമാണെന്നാണ് പൂര്‍വവിദ്യാര്‍ഥികളുടെ സങ്കടം. 1986 ജൂണ്‍ 16ന് പൂനലൂര്‍ രൂപതയിലെ സെന്റ് ഗൊരേത്തി എച്ച്.എസ്. എസി ലാണ് അധ്യാപന ജീവിതത്തിന് ടീച്ചര്‍ തുടക്കം കുറിച്ചത്. എരുമേലി സെന്റ് തോമസ് എസ്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചി ട്ടുണ്ട്.1986ൽ പുനലൂർ രൂപതയിലെ സെന്റ് ഗോരേത്തി എച്ച്എസ്എസിൽ ജോലിയിൽ പ്രവേശിച്ചു.1989ൽ കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി സെൻറ് തോമസ് എച്ച്എസ്എസിലെത്തി.20 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്,കൂവപ്പള്ളി സെന്റ് ജോസഫ്സ് എന്നീ സ്കൂളുകളിൽ അധ്യാപനത്തിനു ശേഷം സെന്റ് മേരീസ് എത്തുകയായിരുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ ന്നും കുട്ടികൾക്കു കൈത്താങ്ങായിരുന്നു ആലീസ് ടീച്ചർ നിർധനരായ കുട്ടികളുടെ പഠനചെ ലവുകൾ വഹിച്ചിരുന്നു.2015 ൽ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ 1000 പേരുടെ തിരുവാതിര മഹാ സംഭവമായിരുന്നു. തിരുവാതിര സമൂഹമാധ്യമങ്ങളടക്കമുള്ളരുടെ പ്രശംസ പറ്റിയി രുന്നു.അതേപോലെ നസ്രാണി മങ്കമത്സരവും കുട്ടികൾക്കും അധ്യാപകർക്കും വേറിട്ടൊ രു അനുഭവമായിരുന്നു. 15 വർഷത്തോഴമായി കുട്ടികൾക്കു അറിവു പകരുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് പത്രങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്.

28 വർഷത്തോളമായി ദീപിക ബാലജനസഖ്യത്തിന്റെ  ഡിസിഎൽ  ഡയറക്ടറായിരു ന്നു.  മൂന്നു പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ എന്നും കുട്ടികൾക്കൊപ്പം നിന്നിരുന്ന ആലീസ് ടീച്ചർ നാളെ(31) പടിയിറങ്ങുകയാണ്.ചാരിതാർഥ്യത്തോടെ.