കാഞ്ഞിരപ്പള്ളി:ചരിത്ര പ്രസിദ്ധവും പുരാതന മരിയൻ തീർഥാടന കേന്ദ്രവുമായ  കാ ഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടു നേന്പാചരണത്തിനും മാതാവിന്‍റെ പിറവി ത്തിരുനാളിനും 31ന് കൊടിയേറും.  സെപ്റ്റംബർ എട്ടുവരെയാണ് തിരുനാൾ.31ന് ഉച്ച കഴിഞ്ഞ് 3.30ന്  ജപമാല, വൈകുന്നേരം നാലിന് നെവേനക്കു ശേഷം കത്തീഡ്രൽ വികാ രി ഫാ. വർഗീസ് പരിന്തിരിക്കൽ  തിരുനാളിന് കൊടിയേറ്റ്  തുടർന്ന്  വുശുദ്ധ കുർബാന.

സെപ്റ്റംബർ  ഒന്നിന് രാവിലെ അഞ്ചിന്  വിശുദ്ധ കുബാനാ- റെക്ടർ ഫാ. ഇമ്മാനുവേ ൽ.  രാവിലെ 6.30ന് മാർ അറയ്ക്കലിന്‍റെ കാർമ്മികത്വത്തിലും ഏഴിന് വൈകുന്നേരം 4.30ന് സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവർ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും.  ആറിന് 10ന് മോസ്റ്റ്  റവ.ഡോ. സാമൂവൽ മാർ ഐറേനിയോസ് മെത്ര പ്പോലീത്ത  മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. രണ്ടിന് 11.30ന് കത്തീ ഡ്രൽ നിന്നും ആരംഭിക്കുന്ന മരിയൻ തീർഥാടനം പഴയ പള്ളിയിലെത്തും രൂപത സഹാ യമെത്രൻ മാർ ജോസ് പളിക്കൽ മരിയൻ സന്ദേശം നൽകും. തിരുനാൾ ദിവസങ്ങളിൽ  വൈകുന്നേരം ആറിന് മരിയൻ പ്രഭാക്ഷണം നടത്തും. ഒന്നു മുതൽ  ആറുവരെ രാവിലെ അഞ്ചിനും,6.30നും 8.15നും പത്തിനും ഉച്ചക്ക് 12നും ഉച്ചകഴിഞ്ഞ് 2.15നും  വൈകുന്നേരം 4.15നും രാത്രി 7.15നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ഫാ. കുര്യക്കോസ് അന്പഴത്തിനാൽ, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. പീറ്റർ കിഴക്കേൽ, ഫാ. തോമസ് കപ്യാരുമലയിൽ എസ്ജെ, ഫാ. തോമസ് മണിക്കൊന്പേൽ, ഫാ. മാത്യു വള്ളിപ്പറന്പിൽ, ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. വർഗീസ് കിളികൊത്തിപ്പാറ (കത്തീഡ്രലിൽ), വർഗീസ് ഞള്ളിമാക്കൽ, ഫാ. സെബാസ്റ്റ്യൻ വടക്കേമുറിയിൽ, ഫാ. മാത്യു പാലക്കുടി, ഫാ. ജോസഫ് പുല്ലംപ്ലായിൽ, ഫാ. ജോർജ് പുല്ലന്തനാൽ, ഫാ. ദേവസ്യ കിഴക്കേവേലിക്കകത്ത്, ഫാ.തോമസ് നരിപ്പാറയിൽ, ഫാ. എബി വാണിയപ്പുരയ്ക്കൽ, ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, ഫാ.ജോസഫ് മരുതോലിൽ, ഫാ. സേവ്യർ കാളാംപ്പറന്പിൽ, ഫാ. ജിൽസൺ കുന്നത്തുപുരയിടം, ഫാ. നീൽ ചടയമുറി,  ഫാ. മനു പുത്തൻവീട്ടിൽ, ഫാ. സഖറിയ ഇല്ലിക്കമുറിയിൽ,  ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ജോസഫ് അറയ്ക്കപ്പറന്പിൽ, ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, ഫാ. മാത്യു കൊണ്ടൂപറന്പിൽ, ഫാ. മാത്യു നിരവത്ത്, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ഫാ. ആന്‍റണി വാതല്ലുകുന്നേൽ, ഫാ. വർഗീസ് കാലാക്കൽ, ഫാ. ജോസഫ് കൊച്ചുവീട്ടിൽ, ഫാ. മാത്യു കുഴിക്കാട്ട്, ഫാ. ജോർജ് തെരുവംക്കുന്നേൽ, ഫാ. അഗസ്റ്റിൻ പീടീകമലയിൽ, ഫാ. മാത്യു പാലക്കുടി, ഫാ. ജോസ് മാത്യു പറപ്പള്ളി, ഫാ. സെബാസ്റ്റ്യൻ കുന്പക്കാട്ട്, ഫാ. ജോസഫ് ഇടശേരി എസ്ജെ എന്നിവർ വിവിധ ദിവസ ങ്ങളിലെ വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിക്കും.

മോൺ. ജോസ് ചാമക്കാലയിൽ കോറെ എപ്പിസ് കോപ്പാ, ഫാ. ജോസഫ് കടുപ്പിൽ,  ചങ്ങ നശേരി രൂപത വികാരി ജനറാൾ ഫാ. മാണിപുതിയിടം, ഫ. ജോർജ് മണക്കുന്നേൽ, ബ്രദർ സേവി ജോസഫ്, ചങ്ങനശേരി രൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ  എന്നിവ ർ മരിയൻ പ്രഭാക്ഷണം നടത്തു.

സമാപനദിവസമായ എട്ടിന് രാവിലെ 6.30ന്, വിശുദ്ധ കുർബാന- റവ.ഡോ. കുര്യൻ താമരശേരി, വിശുദ്ധ കുർബാന- 8.15ന്  ഫാ. റോബിൻസ് മറ്റത്തിൽ, 10ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, 12ന് വിശുദ്ധ കുർബാന- ഫാ.ജസ്റ്റിൻ മതിയത്ത് 2.15ന് വിശുദ്ധ കുർബാന- ഫാ. ആന്‍റണി കുഴിപ്പിൽ, നാലിന് വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, വൈകുന്നേരം ആറിന് കുരിശടി ചുറ്റി പ്രദക്ഷിണം. 6.45ന് നടക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാൾ സമാപിക്കും.