കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധ ഡൊമിനിക്കിന്‍റെ തിരു നാളിന് വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയേറ്റിയ തോടെ തുടക്കമായി.

27ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന – ഫാ. ഫിലിപ്പ് തടത്തില്‍. തുടര്‍ന്ന് കത്തീഡ്രല്‍ പള്ളിയില്‍നിന്ന് പുത്തനങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പള്ളിയില്‍ കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന – ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍. 28ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം 4.30നും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാന, 29ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും.

ആറിന് മേലാട്ടുതകിടിയില്‍നിന്ന് കഴുന്ന് പ്രദക്ഷിണം, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 30ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന, 6.30ന് വിശുദ്ധ കുര്‍ബാന – റവ.ഡോ. കുര്യന്‍ താമരശേരി, ഒന്പതിന് വിശുദ്ധ കുര്‍ബാന – ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഉച്ചയ്ക്ക് 12ന് വിശുദ്ധ കുര്‍ബാന – ഫാ. ആന്റു സേവ്യര്‍ എസ്‌ജെ, വൈകുന്നേരം 4.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആറിന് പുളിമാവില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം, 6.15ന് ടൗണ്‍ചുറ്റി തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് ആകാശവിസ്മയം. 31ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന – മോണ്‍. ജോര്‍ജ് ആലുങ്കല്‍, 8.45ന് മണ്ണാറക്കയത്തുനിന്ന് കഴുന്ന് പ്രദക്ഷിണം, ഒന്പതിന് വിശുദ്ധ കുര്‍ബാന – ഫാ. വര്‍ഗീസ് കാലാക്കല്‍, ഉച്ചയ്ക്ക് 12ന് വിശുദ്ധ കുര്‍ബാന – ഫാ. സെബാസ്റ്റ്യന്‍ പുളിക്കക്കുന്നേല്‍, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന – മാര്‍ മാത്യു അറയ്ക്കല്‍, 6.30ന് പള്ളിചുറ്റി പ്രദക്ഷിണം.