കാഞ്ഞിരപ്പള്ളി:സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും പഴയപള്ളിയിലും വിശുദ്ധ ഡൊ മിനിക്കിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെ യും സംയുക്ത തിരുനാൾ 26 മുതൽ 31 വരെ നടക്കും.26ന് വൈകുന്നേരം 5.30ന് കത്തീ ഡ്രലിൽ കൊടിയേറ്റ്,വിശുദ്ധകുർബാന -ഫാ. വർഗീസ് പരിന്തിരിക്കൽ.27ന് വൈകുന്നേ രം 4.30ന് വിശുദ്ധകുർബാന -ഫാ. മാർട്ടിൻ വെള്ളിയാംകുളം,തുടർന്ന് സ്നേഹ വിരു ന്ന്,സംഗീതസന്ധ്യ.28ന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധകുർബാന -ഫാ.ജസ്റ്റിൻ പഴേപറ ന്പി ൽ,തുടർന്ന് ഗ്രോട്ടോ ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം,വൈകുന്നേരം ആറിന് പഴ യ പള്ളിയിൽ കൊടിയേറ്റ് -ഫാ.വർഗീസ് പരിന്തിരിക്കൽ.29ന് രാവിലെ അഞ്ചിനും 6.30 നും 8.30നും 10.30നും ഉച്ചകഴിഞ്ഞ് രണ്ടിനും 4.30നും 6.45നും വിശുദ്ധകുർബാന. ഫാ. ഇമ്മാനുവേൽ മങ്കന്താനം, ഫാ. സെബാസ്റ്റ്യൻ വടക്കേമുറി, ഫാ. ജസ്റ്റിൻ മതിയത്ത്, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. തോമസ് കപ്യാരുമലയിൽ എസ്ജെ, ഫാ. ജോർജ് തെരുവംകുന്നേൽ, ഫാ. പീറ്റർ കിഴക്കേൽ എന്നിവർ കാർമികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ജപമാല. വൈകുന്നേരം ആറിന് മേലാട്ടുതകിടിയിൽ നിന്നുള്ള കഴു ന്നു പ്രദക്ഷിണം പള്ളിയിൽ എത്തും, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 30ന് രാവിലെ അഞ്ചിനും 6.30നും 8.30നും 10.30നും ഉച്ചകഴിഞ്ഞ് രണ്ടിനും വിശുദ്ധകുർബാന. ഫാ. ഇമ്മാനുവേൽ മങ്കന്താനം, ഫാ. മാർട്ടിൻ പാലക്കുടി, ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, ഫാ. തോമസ് നരിപ്പാറയിൽ, ഫാ. മാത്യു നിരവത്ത് എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന പൊന്തിഫിക്കൽകുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും.
5.30ന് പുളിമാവിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിൽ എത്തും, ആറിന് ടൗൺ ചുറ്റി ചരിത്രപ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് വാദ്യചെണ്ടമേളം. സമാപന ദിവസമായ 31ന് രാവിലെ അഞ്ചിനും 6.30നും 8.30നും വിശുദ്ധകുർബാന. റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോർജ് ആലുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. 9.45ന് മണ്ണാറക്കയത്തുനിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിൽ എത്തും. 10.30ന് കാഞ്ഞിരപ്പ ള്ളി രൂപതയിലെ നവവൈദികരുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന, തുടർന്ന് സെ ബാസ്റ്റ്യൻ നാമധാരികളുടെ സംഗമം. ഉച്ചകഴിഞ്ഞ് രണ്ടിന് രോഗികൾക്കായി വിശുദ്ധ കു ർബാന – ഫാ. ആന്‍റണി കുഴിപ്പിൽ, 3.30ന് ജപമാല. വൈകുന്നേരം 4.30ന് നടക്കുന്ന പൊ ന്തിഫിക്കൽകുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹി ക്കും, ആറിന് കുരിശടി ചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്, തുടർന്ന് ഭക്തിഗാനമേള.