കാഞ്ഞിരപ്പള്ളിയില്‍ അക്കാമ്മ ചെറിയാന്റെ സ്മാരകമുള്‍പ്പെടെ വിവിധ പദ്ധതികള്‍ ക്ക് ബജറ്റില്‍ അംഗീകാരം.അക്കാമ്മ ചെറിയാന്റെ 110 ജന്‍മവാര്‍ഷികമായ 2019ല്‍ കാ ഞ്ഞിരപ്പള്ളിയില്‍ ഒരു സ്മാരകം പണിയുതിനുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് ബജറ്റി ലൂടെ അംഗീകാരം ലഭിച്ചു.സാംസ്‌കാരിക വകുപ്പിനാണ് നിര്‍മാണ ചുമതല. കാഞ്ഞിരപ്പ ള്ളിയില്‍ 1909ല്‍ ജനിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച ആ ദരണീയ വ്യക്തിത്വമായ അക്കാമ്മ ചെറിയാന്റെ സ്മാരകത്തിന്റെ പ്രാധാന്യവും ക ത്തിലൂടെ ജയരാജ് എം.എല്‍.എ.സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ജലസേചനവകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് മണിമല മേജര്‍ കുടിവെള്ള പദ്ധ തിയുടെ പൂര്‍ത്തികരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴില്‍ അരുവി ക്കുഴി ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്. ആകെ 21 പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. മണിമലയാറ്റില്‍ ചിറക്കല്‍പാറ ഭാഗത്ത് കോസ് വേ (സ്റ്റീല്‍ ലാറ്റിസ്) നിര്‍മാണം, വാഴൂര്‍, കാഞ്ഞിരപ്പള്ളി പേട്ട, നെടുങ്കുന്നം, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ ഹൈ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മാണം, 17.കാളകെട്ടി പി എച്ച് സി, ഇടയിരിക്കപ്പുഴ സി എച്ച് സി, പടനിലം കുടുംബക്ഷേമകേന്ദ്രം, ഇളംപള്ളി ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മാണം എന്നിവയും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ്് മുഖേന പൂര്‍ത്തിയാക്കാനുള്ള റോഡ് പ്രവര്‍ത്തികളായി ഉള്‍ പ്പെടുത്തിയിട്ടുള്ളവ  1. മീനടം  തൊമ്മച്ചേരി  മാലം  മാന്തുരുത്തി  നെടുങ്കുന്നം  ചെട്ടു മുക്ക്  മൈലാടി റോഡ് ബി എം ബി സി നവീകരണം, 2. നെടുങ്കുന്നം  അട്ടക്കുളം  വരവോലി  പേക്കാവ്  കുമ്പിക്കാപ്പുഴ  വട്ടപ്പാറ  വാകമൂട്  കാവനാല്‍കടവ്  നെടുങ്കു ന്നം റോഡ് ബി എം ബി സി നവീകരണം, 3. കാഞ്ഞിരപ്പാറ  കാനം  കാപ്പുകാട്  ഇളപ്പുങ്കല്‍  ഇടപ്പള്ളി  ചാമംപതാല്‍  കൊടുങ്ങൂര്‍ ടെമ്പിള്‍ റോഡ് ബി എം ബി സി നവീകരണം, 4.ചേലക്കൊമ്പ്  കറുകച്ചാല്‍  കൊച്ചുപറമ്പ്  ശാന്തിപുരം  കൂത്രപ്പള്ളി  കൂനംവേങ്ങ  കുന്നന്താനം  ഏഴാംമൈല്‍  നെടുങ്ങാടപ്പള്ളി  കൂത്രപ്പള്ളി  കൊല്ലൂര്‍ റോഡ് ബി എം ബി സി നവീകരണം, 5. കങ്ങഴ  മരുതൂര്‍  നെടുമണ്ണി  മുളയംവേലി  ഇടത്തിനാട്ടുപടി  കോവേലി  നെടുങ്കുന്നം  പുന്നവേലി  കുളത്തൂര്‍മൂഴി  നെടുമണ്‍ റോഡ് ബി എം ബി സി നവീകരണം (നെടുമണ്ണി പാലം ഉള്‍പ്പെടെ), 6.കാഞ്ഞിരപ്പള്ളി  മണിമല  കുളത്തൂര്‍മൂഴി  ആനിക്കാട് (കര്‍ഷക സൗഹൃദ ലിങ്ക്) റോഡ് ബി എം ബി സി നവീകരണം.

7.ഒറവയ്ക്കല്‍ കൂരാലി അരുവിക്കുഴി  നെടുമാവ്  പതിനഞ്ചാംമൈല്‍  കയ്യൂരി  ഇളങ്ങുളം  ആനിക്കാട് ചര്‍ച്ച്  ചെങ്ങളം  പതിനേഴാംമൈല്‍  പുത്തന്‍പുരയ്ക്കല്‍  തോപ്പില്‍പ്പടി  തച്ചപ്പുഴ  ഒന്നാംമൈല്‍  ചെങ്കല്‍ പത്തൊമ്പതാംമൈല്‍  ചിറക്കടവ്  ചെന്നാക്കുന്ന്  ശാസ്താംകാവ്  കല്ലുത്തെക്കേല്‍ റോഡ് ബി എം ബി സി നവീകരണം, 8.വാകത്താനം  കറുകച്ചാല്‍ ഗുരുമന്ദിരം  നെത്തല്ലൂര്‍ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ ടൗണ്‍ റോഡ് ബി എം ബി സി നവീകരണം, 9.ചാരുവേലി  കൊന്നക്കുളം  കോവേന്തപ്പടി  പൂവത്തോലി  പഴയിടം  കറിക്കാട്ടൂര്‍  കറിക്കാട്ടൂര്‍ സെന്റര്‍  മുക്കട  പൊന്തന്‍പുഴ  ആലപ്ര റോഡ് ബി എം ബി സി നവീകരണം, 10.കാഞ്ഞിരപ്പള്ളി കുരിശ് ജംഗഷന്‍  കുന്നുംഭാഗം കുറുക്ക് വളവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷന്‍  മണ്ണാറക്കയം  മലബാര്‍കവല  വിഴിക്കത്തോട്  അഞ്ചിലിപ്പ  ഞള്ളാമറ്റം വയല്‍  പട്ടിമറ്റം റോഡ് ബി എം ബി സി നവീകരണം, 11.ചേനപ്പാടി  പഴയിടം  മണിമല  വള്ളംചിറ  കോട്ടാങ്ങല്‍ റോഡ് ബി എം ബി സി നവീകരണം, 12.എറികാട്  മൂഴിക്കാട്  കപ്പാട്  എലിക്കുളം റോഡ് ബി എം ബി സി നവീകരണം.

13.മൂലേപ്ലാവ്  പൗവത്തുകവല  കുമ്പുക്കല്‍  വേട്ടോര്‍പുരയിടം  തെക്കേത്തുകവല  ചാമംപതാല്‍  കാനം  ഉള്ളായം  ഇളങ്ങോയി  പൂവം ചെറുവള്ളി റോഡ് ബി എം ബി സി നവീകരണം, 14.പ്ലാക്കപ്പടി  വെള്ളാവൂര്‍ റോഡ് ബി എം ബി സി നവീകരണം, 15.പൊന്‍കുന്നം  കപ്പാട് കുഴിക്കാട്ടുപടി വഴി  തമ്പലക്കാട്  മാന്തറ  കോയിപ്പള്ളി  താന്നിമൂട് റോഡ് ബി എം ബി സി നവീകരണം, 16.ചങ്ങനാശേരി  വാഴൂര്‍ റോഡ് ബി എം ബി സി നവീകരണം, എന്നിവയാണ്. 13 പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷനും മൂന്ന് പ്രവര്‍ത്തികള്‍ക്കായി 1 കോടി 80 ലക്ഷം രൂപയുമാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് എടുത്ത് സമര്‍പ്പിക്കുന്ന മുറയ്ക്ക് ഭരണാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും   എം.എല്‍.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.