കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 18ാം വാര്‍ഡും എ.കെ.ജെ.എം സ്‌കൂളിലെ എന്‍. എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് അഭയഭവനിലെ അന്തേവാസികള്‍ ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍ എ ത്തിയതോടെ അഭയഭവനിലെ ആരോരുമില്ലാത്ത കഴിയുന്ന അന്തേവാസികള്‍ക്കും നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു. ആരോരുമില്ലാതത്ത 35 അന്തോവാസികളാണ് അഭയഭവനി ലുള്ളത്. രോഗബാധിതരും പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടകള്‍ നേരിടുന്നവരാണ് ഇവരിലേറയും. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷിക്കുവാനായി അഭയ ഭവനിലെത്തുന്നത്.

എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്.എസ് യുണിറ്റിന്റെ ദത്തുഗ്രാമമാണ് പഞ്ചായ ത്തിലെ പതിനെട്ടാം വാര്‍ഡ്. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥി കളും പങ്കുചേരുന്നുണ്ട്. ക്രിസ്മസിന്റെ സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട് വിദ്യാര്‍ഥികള്‍ പുതിയ അനുഭവം നല്‍കുന്നതോടൊപ്പം സമൂഹത്തിനോടുള്ള ഉത്തരവാദിത്വം വിദ്യാ ര്‍ഥികളില്‍ ഉളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്കൊപ്പം ഇത്തവണയും ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് വാര്‍ഡംഗം റിജോ വാളാന്തറ പറഞ്ഞു. അഞ്ചു മണിക്കോറോളം ആഘോഷം നീണ്ടുനിന്നു. ക്രിസ്മസ് മധുരം നല്‍കിയും ഇവര്‍ക്കൊ പ്പം ഭക്ഷണം കഴിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത്.

ബന്ധുക്കള്‍ ഉപേക്ഷിച്ചവരും അനാഥരായവരുമാണ് അഭയ ഭവനിലുള്ളത്. സമൂഹം ഇവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കുകയും മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്ന് ക്രിസമസ് സന്ദേശം നല്‍കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റ്യന്‍ പറഞ്ഞു. ഡോ. എന്‍ ജയരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം റിജോ വാളാന്തറ, റോസമ്മ വെട്ടിത്താനം, എന്‍.എസ്.എസ് ഓഫീസര്‍മാരായ ജോജോ ജോസഫ് ബിനു ജോസഫ്, സഞ്ചു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടത്തി.

2017 ലെ ക്രിസ്മസിന്റെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍. എ.കെ.ജെ.എം ലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അഭയ ഭവനിലെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമുള്ള ഞള്ളമറ്റം വാര്‍ഡിലെ ക്രിസ്മസ് ആഘോഷം.