കാഞ്ഞിരപ്പള്ളി:എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നു എകെജെഎം സ്‌കൂളിലേക്കു ശിശുദിന റാലി നടത്തി.പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ആശ ജോയി മുഖ്യ പ്രഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് ജോഷി അഞ്ചനാട്ട്,വൈസ് പ്രസിഡന്റ് സുനില്‍,ബ്ലോക്കു പഞ്ചായ ത്തു മെംബര്‍മാരായ റോസമ്മ അഗസ്തി,പി.എ. ഷമീര്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് ഇടശേരി എസ്‌ജെ,റിജോ വാളാന്തറ,വിദ്യാ രാജേഷ്,കുഞ്ഞുമോള്‍ ജോസ്,ബീനാ ജോബി, നുബിന്‍ അന്‍ഫല്‍,നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍,ആന്റണി മാര്‍ട്ടിന്‍,ഫാ.ആന്റു സേ വ്യര്‍ എസ്‌ജെ എന്നിവര്‍ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്തു മെംബര്‍ സെബാസ്റ്റ്യന്‍ കുള ത്തുങ്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.പ്രിന്‍സിപ്പല്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പീടികമല എസ്‌ജെ നന്ദിയും പറ ഞ്ഞു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പിടി എയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.